കോളേജ് യൂണിയന്‍ പരിപാടിക്കിടെ നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ എറണാകുളം ലോ കോളേജ് വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തു. വേദിയിലുള്ള നടിക്ക് പൂ കൊടുക്കാനായി വിദ്യാര്‍ഥി അപര്‍ണയുടെ കൈയില്‍ പിടിക്കുകയും തോളില്‍ കൈയിടാന്‍ ശ്രമിക്കുകയുമായിരുന്നു.
വിദ്യാര്‍ഥിയുടെ പ്രവര്‍ത്തിയില്‍ അനിഷ്ടം പ്രകടിപ്പിച്ച നടി എന്താടോ ലോ കോളജ് അല്ലേ എന്ന് ചോദിക്കുകയും ചെയ്തു. ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി ഒരു ലോ കോളേജ് വിദ്യാര്‍ഥി എന്ന നിലയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ലോ കോളേജ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മറുപടി തൃപ്തികരമല്ലാത്തതിനാല്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗം കൂടിയാണ് വിദ്യാര്‍ഥിക്ക് ഒരാഴ്ചത്തെ സസ്‌പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം വിദ്യാര്‍ഥി യൂണിയന്‍ ഉദ്ഘാടനത്തോടൊപ്പം തങ്കം സിനിമയുടെ പ്രമോഷന് കൂടി എത്തിയതായിരുന്നു അപര്‍ണ ബാലമുരളി.
ആവേശത്തില്‍ സംഭവിച്ചു പോയതാണെന്നായിരുന്നു കാരണം കാണിക്കല്‍ നോട്ടീസിന് വിദ്യാര്‍ഥി നല്‍കിയ മറുപടി. എന്നാല്‍ ഇത് തൃപ്തികരമല്ലാത്തതിനാലാണ് നടപടി വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എറണാകുളം ഗവ. ലോ കോളേജ് യൂണിയനും രംഗത്തെത്തിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.