ടയറില്‍ കാറ്റ് നിറക്കുന്നതിനിടെ പൊട്ടിത്തെറി; യുവാവിന് ഗുരുതര പരുക്ക്

കൊല്ലം ശാസ്താംകോട്ടയില്‍  ടയറില്‍ കാറ്റ് നിറക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരുക്ക്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ ആഞ്ഞിലിമൂട്ടിലെ ടയര്‍ കടയിലാണ് അപകടമുണ്ടായത്. ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശി മുഹമ്മദ് ഫൈസലിനാണ് പരുക്കേറ്റത്.

മുഖത്ത് പരുക്കേറ്റ ഫൈസലിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ആദ്യം എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഉന്ത് വണ്ടിയുടെ ടയറില്‍ കാറ്റടിക്കാനായി കടയിലെത്തിയ ഫൈസല്‍, കടയില്‍ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ സ്വയം കാറ്റ് നിറയ്ക്കുകയായിരുന്നു. അളവില്‍ കൂടുതല്‍ കാറ്റ് നിറച്ചതോടെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News