പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഹിറ്റ് ചിത്രം ജോ & ജോയ്ക്ക് ശേഷം നസ്ലിൻ, മാത്യൂ തോമസ്, നിഖില വിമൽ എന്നിവർ വീണ്ടും ഒന്നിക്കുന്നു. അരുൺ ഡി ജോസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെയാണ് മൂവരും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാനായി വീണ്ടും ഒന്നിക്കുന്നത്.
18+ എന്നാണ് ചിത്രത്തിന്റെ പേര്. അനിവാര്യമായ മാറ്റം എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ഫലൂഡ എന്റർടെയ്ൻമെന്റ്സ് അവതരിപ്പിച്ച് ഫലൂഡ & റീൽസ് മാജിക് ആണ് ചിത്രം നിർമ്മിക്കുന്നത്. നസ്ലിൻ, മാത്യൂ തോമസ്, നിഖില വിമൽ, ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് എഡിജെ രവീശ് നാഥ് ആണ്. ക്രസിസ്റ്റോ സേവ്യർ ആണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. എഡിറ്റർ – ചമൻ ചാക്കോ. നിമേഷ് എം. താനൂർ പ്രൊഡക്ഷൻ ഡിസൈനറും ഷാഫി ചെമ്മാട് പ്രൊഡക്ഷൻ കൺട്രോളറുമാണ്. ചീഫ് അസോ.ഡയറക്ടർ: റെജി വാന്‍ അബ്ദുൾ ബഷീർ. കോസ്റ്റ്യൂം – സുജിത് സി.എസ്, മേക്കപ്പ് – സിനൂപ് രാജ്. 2023ൽ തന്നെ ചിത്രം പ്രദർശനത്തിനെത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.