ആന്‍ഡ്രോയിഡ് ഫോണിലും സാറ്റ്‌ലൈറ്റ് കോള്‍; ഉടനെന്ന് റിപ്പോർട്ട്

പുത്തന്‍ കണ്ടുപിടുത്തങ്ങളുടെ അനന്തസാധ്യതകള്‍തേടി മനുഷ്യര്‍ ഓരോ നിമിഷവും ടെക്‌നോളജി രംഗത്ത് മുന്നേറുകയാണ്. ഇന്റര്‍നെറ്റ്-മൊബൈല്‍ ഫോണ്‍ രംഗത്തും മികച്ച മുന്നേറ്റമാണ് ലോകത്ത്  നടക്കുന്നത്. ടെലികോം നെറ്റ് വര്‍ക്ക് സേവന ദാതാക്കളെ ആശ്രയിച്ച് കോള്‍ ചെയ്യുകയും എസ്എംഎസ് അയക്കുകയും ചെയ്യുന്ന രീതിയിലാണ് ഇന്ന് ഭൂരിഭാഗം സ്മാര്‍ട്ട്‌ഫോണുകളും പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ ഈ സംവിധാനത്തെ കടത്തിവെട്ടിക്കൊണ്ട് സാറ്റ്‌ലൈറ്റ് സേവനത്തിന്റെ സാധ്യതകളും ഉപയോക്താവിന്റെ ഉള്ളംകൈയ്യിലെത്തും എന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. സാധാരണക്കാരുള്‍പ്പെടെ ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളിലാകും ഇനി സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷന്‍ വിപ്ലവം സൃഷ്ടിക്കുക.

സ്മാര്‍ട്ട് ഫോണ്‍ ചിപ്പ് സെറ്റ് നിര്‍മ്മാതാക്കളായ ക്വാല്‍കോമും നെറ്റ് വര്‍ക്ക് സേവന ദാതാവായ ഇറിഡിയം കമ്മ്യൂണിക്കേഷനും ചേര്‍ന്ന് സ്മാര്‍ട്ട് ഫോണുകളില്‍ സാറ്റ്‌ലൈറ്റ് അധിഷ്ഠിത മെസേജിംഗ് സേവനം ആരംഭിക്കാനുള്ള നീക്കത്തിലാണ്.

ഇതിനായി സാറ്റ്‌ലൈറ്റുമായി ബന്ധിപ്പിക്കാവുന്ന വിധത്തിലുള്ള പ്രത്യേക ചിപ്പുകള്‍ ക്വാല്‍കോം തയ്യാറാക്കി സ്മാര്‍ട്ട് ഫോണുകളില്‍ ഘടിപ്പിക്കും. ആദ്യ ഘട്ടത്തില്‍ പ്രീമിയം സ്മാര്‍ട്ട് ഫോണുകളിലാകും സേവനം ലഭ്യമാകുക എന്നാണ് സൂചന. സെല്ലുലാര്‍ കണക്ഷനോ, വൈഫൈ സംവിധാനമോ ഇല്ലെങ്കിലും സാറ്റ് ലൈറ്റ് സംവിധാനവുമായി കണക്ട് ചെയ്ത് കോളുകളും എസ് എം എസും ചെയ്യാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

നിലവില്‍ ആപ്പിള്‍ ഐഫോണ്‍ 14 മോഡലുകളില്‍ ഈ ഫീച്ചര്‍ ആരംഭിച്ച് മാസങ്ങള്‍ക്കകമാണ് ആന്‍ഡ്രോയിഡിലും ഈ സേവനം എത്തുമെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നത്. ആദ്യഘട്ടത്തില്‍ യു എസിലും കാനഡയിലുമാണ് ഐഫോണ്‍ മോഡലുകളില്‍ സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷന്‍ സേവനം ലഭ്യമാക്കിയത്.

ക്വാല്‍കോമിന്റെ പുതിയ സേവനമായ സ്‌നാപ്ഡ്രാഗന്‍ സാറ്റ്‌ലൈറ്റ് ഉടന്‍ ആക്ടീവാക്കുമെന്നും, 2023 ആദ്യപകുതി പൂര്‍ത്തിയാകുമ്പോള്‍ സെക്കന്റ് ജനറേഷന്‍ സ്‌നാപ്ഡ്രാഗണ്‍ 8 മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഇത് ലഭ്യമായി തുടങ്ങുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ലാപ്‌ടോപ്പിലും വാഹനത്തിലും ടാബ്ലറ്റ് ഉള്‍പ്പെടെയുള്ള ഗാഡ്ജറ്റുകളിലും സ്‌നാപ്ഡ്രാഗണ്‍ സാറ്റ്‌ലൈറ്റിന്റെ സേവനം എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. നിലവില്‍ ഇറിഡിയം സാറ്റ്‌ലൈറ്റ് നെറ്റ് വര്‍ക്കിന്റെ പിന്തുണയോടെയാകും സേവനം ലഭ്യമാകുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News