ഇവിടെ ഫ്രീസർ വേണ്ടേവേണ്ട…ലോകത്തെ ഏറ്റവും തണുപ്പേറും പ്രദേശം ഇതാണ്

ലോകത്ത്  പല രാജ്യങ്ങളിലും കനത്ത മൂടല്‍മഞ്ഞും തണുപ്പും അനുഭവപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. യു എ ഇയില്‍ ശീതകാലത്തിന് തുടക്കമായി. ഇന്ത്യയില്‍ കാശ്മീര്‍, ശ്രീനഗര്‍ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞുവീഴ്ചയുമുണ്ട്. തണുപ്പില്‍ നിന്നും രക്ഷനേടാന്‍ എത്രയൊക്കെ സംവിധാനങ്ങള്‍ മനുഷ്യര്‍ ഉപയോഗിച്ചാലും ജനജീവിതം തണുപ്പ് കാരണം ദുഷ്‌ക്കരമാകാറുണ്ട്. ശീതക്കാറ്റുകൂടെ വന്നതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാണ്. ചില വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനുവരി 21 മുതല്‍ ജനുവരി 25 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി പ്രവചിക്കുന്നുണ്ട്.

Russia's Yakutia sees near-record cold spell, temperature dips to minus 67  degrees Celsius | World News - Hindustan Times

എന്നാല്‍ ലോകത്തിലെ ഏറ്റവും തണുപ്പുള്ള നഗരം ഏതാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? ‘യാകുട്ടിയ’. റഷ്യയിലെ യാകുത്സ്‌ക് പ്രവിശ്യയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. -50 ഡിഗ്രി താപനിലയുള്ള ലോകത്തിലെ തണുത്ത നഗരത്തിലൊന്നാണിത്. -51 ഡിഗ്രി സെല്‍ഷ്യസ് ആണ് ഞായറാഴ്ച ഈ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. യാകുട്ടിയ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നിന്ന് ഏകദേശം 5000 കിലോമീറ്റര്‍ കിഴക്കായാണ് സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളിലെ മത്സ്യ മാര്‍ക്കറ്റുകളില്‍ ഒരുപക്ഷേ ഫ്രീസറുകളുടെ ആവശ്യം വരില്ല. അത്ര തണുപ്പാണ് ഈ നഗരത്തില്‍ അനുഭവപ്പെടുന്നത്.

The diamond company that cares: An amazing story from Yakutia in Russia |  Daily Mail Online

യാകുത്സ്‌കില്‍ -60 ഡിഗ്രി വരെ താപനില പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അസാധാരണമാംവിധം താപനില കുറയുന്നതിനാല്‍ നഗരം മഞ്ഞുമൂടി കിടക്കുകയാണ്. ആളുകളുടെ കണ്‍പോളകള്‍ പോലും മരവിക്കുന്ന തരത്തിലാണ് ഇവിടെ താപനില കുറഞ്ഞിട്ടുള്ളത്.

Yakutia

തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ ഈ പ്രദേശത്തുള്ളവര്‍ കട്ടിയുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത്. തണുപ്പ് കഠിനമാകുന്നതിനോടൊപ്പം യാകുട്ടിയ നഗരവാസികള്‍ ഭക്ഷ്യക്ഷാമവും നേരിടുകയാണ്. 2021ലെ സെന്‍സസ് പ്രകാരം 355,443 ആളുകള്‍ യാകുത്സ്‌കില്‍ താമസിക്കുന്നു. വര്‍ഷം മുഴുവന്‍ താപനില പൂജ്യത്തിന് താഴെ തുടരുകയും വെള്ളം തണുത്തുറയുകയും ചെയ്യുന്നതിനാല്‍ വലിയ വെല്ലുവിളിയാണ് ഇവിടെ താമസിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel