ക്രിസ്തുമസ് ബംബർ അടിച്ച ആ ഭാഗ്യവാൻ ഇവിടുണ്ട്

ക്രിസ്തുമസ് – ന്യൂ ഇയർ ബംബർ അടിച്ച ഭാഗ്യവാനെ തിരിച്ചറിഞ്ഞു. ലോട്ടറിവകുപ്പിന് ആളെ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചു. വിവരങ്ങൾ രഹസ്യമാക്കിവെക്കണമെന്ന അഭ്യർഥന പ്രകാരം വിവരങ്ങൾ ലോട്ടറി വകുപ്പ് പുറത്തുവിടില്ല.

കഴിഞ്ഞ ദിവസമാണ് 2022ലെ ക്രിസ്മസ് ന്യൂ ഇയർ ബംബർ നറുക്കെടുപ്പ് നടന്നത്. പാലക്കാട് ടൗണിലെ മൂകാംബിക ലക്കി സെൻ്ററിൽ നിന്നും വിറ്റ XD 236433 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനമായ 16 കോടിരൂപ ലഭിച്ചത്. ബസ്റ്റാൻഡിൽ വന്ന ആർക്കോ ആണ് ടിക്കറ്റ് വിറ്റതെന്ന് ലോട്ടറി ഏജൻ്റ് മധുസൂദനൻ പറഞ്ഞിരുന്നു.

എന്നാൽ ആ ഭാഗ്യവാന്റെ വിവരങ്ങൾ ലോട്ടറി വകുപ്പിന് ഇന്ന് ലഭിച്ചു. വിവരങ്ങൾ രഹസ്യമാക്കിവെക്കണമെന്ന അഭ്യർത്ഥന മാനിച്ച് ലോട്ടറി വകുപ്പ് ഇദ്ദേഹത്തിൻ്റെ വിവരങ്ങൾ പുറത്തുവിടില്ല.

കഴിഞ്ഞ ഓണം ബംബർ അടിച്ച തിരുവനന്തപുരം സ്വദേശിക്കുണ്ടായ ദുരവസ്ഥ കാരണമാകാം ക്രിസ്മസ് ബംബർ വിവരങ്ങൾ രഹസ്യമാക്കി വെക്കുന്നതെന്നാണ് നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here