തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഹൻസിക മൊട്‍വാനി. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഹൻസികയുടെ വിവാഹം കഴിഞ്ഞത്. മുംബൈ വ്യവസായി സുഹൈല്‍ ഖതൂരിയാണ് ഹൻസികയുടെ വരൻ. ഇപ്പോൾ ഹൻസികയുടെ വിവാഹ വീഡിയോ ഒടിടിയില്‍ എത്തുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറിലാണ് വിവാഹ വീഡിയോ സ്‍ട്രീമിംഗ് ചെയ്യുക. ‘ഹൻസികാസ് ലവ് ശാദി ഡ്രാമ’ എന്ന പേരിലാണ് വിവാഹ വീഡിയോ പുറത്തുവിടുക. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ വീഡിയോയുടെ ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്. രാജസ്ഥാനിലെ ജയ്പൂരിലെ മുണ്ടോട്ട ഫോർട്ടിൽ വച്ചായിരുന്നു വിവാഹം. ഹൻസികയും സൊഹേലും കുറച്ചുകാലമായി സുഹൃത്തുക്കളായിരുന്നു, കൂടാതെ ബിസിനസ് പങ്കാളികൾ എന്ന നിലയിൽ മുമ്പ് നിരവധി പരിപാടികളിൽ ഒരുമിച്ച് പ്രവർത്തിച്ചു. കഴിഞ്ഞ വർഷം നവംബറിൽ ഒരു ഇൻസ്റ്റാഗ്രാം ഫോട്ടോയിലൂടെയാണ് താരം തന്റെ വിവാഹനിശ്ചയം പ്രഖ്യാപിച്ചത്.
കാന്താരി, ഗാർഡിയൻ എന്നീ രണ്ട് തമിഴ് ചിത്രങ്ങളിലാണ് ഹൻസിക ഇപ്പോള്‍ അഭിനയിക്കുന്നത്. കാന്താരി മാർച്ചിൽ റിലീസ് ചെയ്യും. ഗാർഡിയൻ ടീം ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. നടൻ സിമ്പു ചെറിയ വേഷത്തിൽ അഭിനയിച്ച മഹാ എന്ന ചിത്രത്തിലാണ് ഹൻസിക അവസാനമായി അഭിനയിച്ചത്. യു ആര്‍ ജമീലാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ജെ ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ജിബ്രാൻ ആണ് സംഗീത സംവിധാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.