‘എന്തൊരു സായാഹ്നം ആണിത്’ ; മെസിയേയും റൊണാൾഡോയേയും കണ്ട് ബി​ഗ് ബി

മെസിയേയും റൊണാൾഡോയെയും കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ച് അമിതാഭ് ബച്ചൻ. ഫുട്‌ബോള്‍ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ടാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഏറ്റുമുട്ടിയ മത്സരത്തിൽ മുഖ്യാതിഥിയായി എത്തിയത് ബോളിവുഡ് സൂപ്പര്‍താരം ബിഗ് ബി ആണ്. സൗദി അറേബ്യയിലെ റിയാദില്‍ വെച്ചായിരുന്നു മത്സരം.

റിയാദിലെ ഒരു വൈകുന്നേരം. എന്തൊരു വൈകുന്നേരമായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി, എംബാപ്പെ, നെയ്മര്‍ എല്ലാവരും ഒന്നിച്ചു കളിക്കുന്നു.- എന്നാണ് അമിതാഭ് ബച്ചന്‍ കുറിച്ചത്. മാച്ചിന്റെ ഒഫീഷ്യല്‍സിനൊപ്പം എത്തി എല്ലാ താരങ്ങള്‍ക്കും ഷേയ്ക്ക് ഹാന്‍ഡ് കൊടുക്കുന്ന വിഡോയോയും താരം പങ്കുവച്ചിട്ടുണ്ട്. ഫുട്‌ബോള്‍ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കുട്ടികള്‍ ബിഗ് ബിയെ കണ്ട് അമ്പരക്കുന്നതും അദ്ദേഹത്തിനു കൈകൊടുക്കുന്നതും വിഡിയോയില്‍ കാണാം. എന്തായാലും ആരാധകര്‍ ആവേശത്തോടെ ഏറ്റെടുക്കുകയാണ് വിഡിയോ.

റൊണാള്‍ഡോയുടെ റിയാദ് ഓള്‍സ്റ്റാര്‍ ഇലവനും മെസിയുടെ പിഎസ്ജിയുമാണ് ഏറ്റുമുട്ടിയത്. ഗോള്‍ പെരുമഴ തീര്‍ത്ത മത്സരത്തിൽ പിഎസ്ജി ജയിച്ചു. റിയാദ് ഇലവനായി റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടിയപ്പോള്‍ മെസിയും ഒരു ഗോള്‍ അടിച്ചു. മൂന്ന് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് മെസിയും റൊണാള്‍ഡോയും കളത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്. സൗദിയില്‍ റൊണാള്‍ഡോയുടെ അരങ്ങേറ്റമായിരുന്നു ഇന്നലെ നടന്ന മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News