സൗബിന്റെ രോമാഞ്ചം ഫെബ്രുവരിയിൽ എത്തും

സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍വിനോദ് എന്നിവര്‍ ഒന്നിക്കുന്ന ‘രോമാഞ്ചം’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രം ഫെബ്രുവരി മൂന്നിന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ സംവിധായകനായ ജിതുമാധവനാണ് തന്റെ ഫേസ്ബുക്കിലൂടെ റീലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്. ഹൊറര്‍-കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണിത്.

ജോണ്‍പോള്‍ ജോര്‍ജ്ജ് പ്രൊഡക്ഷന്‍സിന്റെയും ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ബാനറില്‍ ജോണ്‍പോള്‍ ജോര്‍ജ്ജും ഗിരീഷ് ഗംഗാധരനുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സജിന്‍ ഗോപു, എബിന്‍ ബിനൊ, ജഗദീഷ്, അനന്തരാമന്‍, ജോമോന്‍ ജോതിര്‍, അഫ്സല്‍, സിജുസണ്ണി, അസിംജമാല്‍, ശ്രീജിത് നായര്‍ എന്നിവരും ചിത്രത്തിലുണ്ട്. സുഷിന്‍ ശ്യാമാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel