കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പുതുചരിത്രം

കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ സ്തനാര്‍ബുദ ശസ്ത്രക്രിയയായ മോഡിഫൈഡ് റാഡിക്കല്‍ മാസ്റ്റെക്ടമി വിജയകരമായി നടത്തി. 41 വയസ്സുള്ള ഗൂളിക്കടവ് സ്വദേശിനിക്കാണ് സ്തനാര്‍ബുദ ശസ്ത്രക്രിയ നടത്തിയത്.
വളരെയേറെ റിസ്‌കുള്ള ഈ ശസ്ത്രക്രിയക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് മന്ത്രി വീണാജോര്‍ജ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

‘കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. സ്തനാര്‍ബുദ ശസ്ത്രക്രിയയായ മോഡിഫൈഡ് റാഡിക്കല്‍മാസ്റ്റെക്ടമി ഇവിടെ ആദ്യമായി വിജയകരമായി നടത്തി. 41 വയസുള്ള ഗൂളിക്കടവ് സ്വദേശിനിയ്ക്കാണ് സ്തനാര്‍ബുദ ശസ്ത്രക്രിയ നടത്തിയത്. വളരെയേറെ റിസ്‌കുള്ള ശസ്ത്രക്രിയ ഡോക്ടര്‍മാരുടെ ഇച്ഛാശക്തിയോടെ വിജയകരമാക്കി. സര്‍ജന്‍മാരായ ഡോ. മിഥുന്‍, ഡോ. അഖില്‍ രാജ്, അന്സ്തിഷ്സ്റ്റുകളായ ഡോ. ഡിബിന്‍ ഡോ. പീറ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. പദ്മനാഭന്റെ ഏകോപനത്തില്‍ ആശുപത്രിയിലെ മുഴുവന്‍ സര്‍ജറി സ്റ്റാഫുകളുടെ പിന്തുണയോടെയാണ് ഈ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കിയത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News