കേന്ദ്രമന്ത്രിയും കൊലപാതകക്കേസ് പ്രതിയടക്കമുള്ള ബിജെപി നേതാക്കളുമായി രഹസ്യയോഗം

ദേശീയ അംഗീകാരം ലഭിച്ച കൊല്ലം ചാത്തന്നൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കേന്ദ്രമന്ത്രിയും കൊലപാതകക്കേസ് പ്രതിയടക്കമുള്ള ബിജെപി നേതാക്കളുമായി രഹസ്യയോഗം ചേര്‍ന്നു. ചാത്തന്നൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനിടെയായിരുന്നു
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ യോഗം ചേര്‍ന്നത്.

മൈലക്കാട് ജോസ് സഹായന്‍ വധക്കേസിലെ ഏഴാം പ്രതിയും ബിജെപി ജില്ലാ സെക്രട്ടറിയുമായ ജെ പ്രശാന്ത് അടക്കമുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് എന്‍ക്യൂഎഎസ് അംഗീകാരം രണ്ടാം തവണയും ചാത്തന്നൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിനു ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. ചാത്തന്നൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫാണ് ഭരണത്തില്‍.
വെള്ളിയാഴ്ച പകല്‍ 3.30ന് എത്തിയ കേന്ദ്രമന്ത്രിയെ സ്വീകരിക്കാന്‍ ജി എസ് ജയലാല്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് ടി ദിജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദന്‍പിള്ള, ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ ഹരീഷ് ഉള്‍പ്പെടെ ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

ആശുപത്രി സന്ദര്‍ശനം പെട്ടെന്ന് പൂര്‍ത്തിയാക്കിയ കേന്ദ്ര മന്ത്രി കുടുംബാരോഗ്യകേന്ദ്രത്തിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ പാര്‍ടി യോഗം ചേരുകയായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് ബി ബി ഗോപകുമാര്‍, മണ്ഡലം പ്രസിഡന്റ് ശ്യാം പ്രവീണ്‍, ജനറല്‍ സെക്രട്ടറിമാരായ രഞ്ജിത്, നവീന്‍ ജി കൃഷ്ണ, സഹകരണസെല്‍ കണ്‍വീനര്‍ എസ് സി അജിത്കുമാര്‍, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് രാജന്‍പിള്ള, പഞ്ചായത്ത് അംഗങ്ങളായ സന്തോഷ്, ബീനാ രാജന്‍, ശരത്ചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെ പത്തോളം പേര്‍ രഹസ്യയോഗത്തില്‍ പങ്കെടുത്തു. കുടുംബാരോഗ്യകേന്ദ്രത്തില്‍ ബിജെപി യോഗം ചേര്‍ന്നതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News