പി.ടി സെവനെ ഇന്ന് പിടികൂടിയേക്കും; ദൗത്യസംഘം വനത്തില്‍

പി.ടി 7 കാട്ടാനയെ പിടിക്കാനുള്ള ദൗത്യം തുടങ്ങി. ആര്‍ആര്‍ടി സംഘം പുലര്‍ച്ചെ നാല് മണിയോടെ വനത്തിലേക്ക് പുറപ്പെട്ടു. ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ 72 പേരും മൂന്ന് കുങ്കി ആനകളുമാണ് ദൗത്യത്തിലുള്ളത്. ഇന്ന് തന്നെ മയക്കുവെടി വയ്ക്കാനാണ് ദൗത്യസംഘത്തിന്റെ ശ്രമം.

സംഘം നിലവില്‍ പിടി 7 നെ നിരീക്ഷിച്ചുവരികയാണ്. സാന്നിധ്യം മനസിലാക്കിയാല്‍ സംഘം പിടി സെവനെ പിടികൂടാനായി ഉള്‍വനത്തിലേക്ക് പോകും. മയക്കുവെടി വയ്ക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി നടപടി തുടങ്ങും. ഇതു സംബന്ധിച്ച് ഡോ. അരുണിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ഓഫീസില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ പാലക്കാട് ഡിഎഫ്ഒ, ഏകോപന ചുമതലയുള്ള എസിഎഫ്, വെറ്ററിനറി സര്‍ജന്‍ എന്നിവര്‍ പങ്കെടുത്തു.

മയക്കുവെടി വെച്ചാല്‍ ആന ഓടാനുള്ള സാധ്യതയുള്ളതിനാല്‍ അക്കാര്യങ്ങളെല്ലാം സൂക്ഷ്മമായി പരിഗണിച്ചാകും നടപടിയെന്ന് ഡോ. അരുണ്‍ അറിയിച്ചു. പിടികൂടുന്ന കൊമ്പനെ പാര്‍പ്പിക്കാന്‍ യൂക്കാലി തടി കൊണ്ടുള്ള കൂടും തയ്യാറാണ്. കൂടിന്റെ ബലപരിശോധന ഇന്നലെയും പൂര്‍ത്തിയാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys