പ്രവീണ്‍ നെട്ടാരു വധം; എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

സുള്ള്യയിലെ യുവമോര്‍ച്ച നേതാവായിരുന്ന പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ഇരുപത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഏവരും നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ പ്രവര്‍ത്തകരാണ്. ഇതില്‍ ആറ് പേര്‍ ഇപ്പോഴും ഒളിവിലാണ്. ഒളിവിലുള്ള പ്രതികളെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഇസ്ലാമിക രാഷ്ട്രം ലക്ഷ്യമിട്ട് പിഎഫ്‌ഐ നടത്തിയ കൊലപാതകമാണ് ഇതെന്നാണ് എന്‍ഐഎ പറഞ്ഞത്. 2047ല്‍ ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാന്‍ പിഎഫ്‌ഐ രൂപീകരിച്ച കില്ലര്‍ സ്‌ക്വാഡാണ് കൊല നടത്തിയതെന്നും എന്‍ഐഎ വ്യക്തമാക്കി.

കഴിഞ്ഞ ജൂലൈ 26നാണ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെടുന്നത്. കൊലപാതകത്തെ തുടര്‍ന്ന് മംഗലാപുരം, സുള്യ മേഖലയില്‍ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here