ബിബിസി ഡോക്യുമെന്ററി വിവാദം; ബ്രിട്ടനെ കടുത്ത എതിര്‍പ്പറിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ ബ്രിട്ടനെ കടുത്ത എതിര്‍പ്പറിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഡോക്യുമെന്ററി ജനാധിപത്യ സര്‍ക്കാരിനെയും പാര്‍ലമെന്റിനെയും അപമാനിക്കാനുള്ള നീക്കമെന്ന് ഇന്ത്യ ബ്രിട്ടനെ അറിയിക്കും. അതേസമയം, ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച സംപ്രേഷണം ചെയ്യും. ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് ഡോക്യുമെന്ററിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

‘ഇന്ത്യ ദി മോദി ക്വസ്റ്റിയന്‍’ എന്ന ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച സംപ്രേഷണം ചെയ്യാനിരിക്കെ കടുത്ത അതൃപ്തി ബ്രിട്ടനെ അറിയിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഡോക്യുമെന്ററിയിലൂടെ തെരഞ്ഞെടുക്കപെട്ട സര്‍ക്കാരിനെയും ജുഡീഷ്യറിയെയും പാര്‍ലമെന്റിനെയും അപമാനിക്കാനുള്ള നീക്കമെന്ന് ഇന്ത്യ ബ്രിട്ടനെ അറിയിക്കും. സെപ്റ്റംബറില്‍ ജി 20 ഉച്ചകോടി നടക്കാനിരിക്കെ ഇന്ത്യയെ കരിവാരി തേക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ഡോക്യുമെന്ററിക്ക് പിന്നില്‍ പാക് ബ്രോഡ്കാസ്റ്റര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന ഒരു സംശയവും കേന്ദ്രം മുന്നോട്ട് വെക്കുന്നു. ബിബിസിയുടെ കൊളോണിയല്‍ മനോനില വ്യക്തമാക്കുന്നതാണ് സീരിസെന്നും ഇതൊരു അജണ്ടയുടെ ഭാഗമാണെന്നും നരേന്ദ്രമോദിയെ അപമാനിക്കാണ് ശ്രമമെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.

അതേസമയം, ബിബിസി തങ്ങളുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. 2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിക്ക് നേരിട്ട് പങ്കുണ്ടെന്നതടക്കമുള്ള കണ്ടെത്തലുകളാണ് ഡോക്യുമെന്ററിയിലുള്ളത്. ഉന്നത എഡിറ്റോറിയല്‍ നിലവാരത്തില്‍ ആഴത്തില്‍ ഗവേഷണം നടത്തിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. ബിജെപി നേതാക്കളുടെ അടക്കം അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവാദ വിഷയങ്ങളില്‍ വിശദീകരണത്തിന് ഇന്ത്യന്‍ സര്‍ക്കാരിന് അവസരം നല്‍കിയിരുന്നുവെന്നും എന്നാല്‍ പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കിയിരുന്നു. നിലവില്‍ ഇന്ത്യയില്‍ യൂട്യൂബ് അടക്കമുള്ള സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളില്‍ ഡോക്യുമെന്ററി ലഭ്യമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News