റഷ്യയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി; വഴി തിരിച്ചുവിട്ടു

റഷ്യയിലെ മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് തിരിച്ച റഷ്യന്‍ വിമാനത്തിന് ബോംബ് ഭീഷണി. ബോംബ് ഭീഷണിയെത്തുടര്‍ന്ന് മോസ്‌കോയിലെ പേം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട അസുര്‍ എയര്‍ ചാര്‍ട്ടേഡ് വിമാനം ഉസ്ബെക്കിസ്ഥാനിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനത്തില്‍ രണ്ടുകുട്ടികളും ഏഴ് ജീവനക്കാരും ഉള്‍പ്പടെ 238 യാത്രക്കാരുണ്ടായിരുന്നു.

സുരക്ഷ മുന്‍നിര്‍ത്തി AZV 2463 എന്ന വിമാനം ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി വഴി തിരിച്ചുവിട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 4:15ന് ഗോവയിലെ ദബോലിം വിമാനത്താവളത്തിലായിരുന്നു വിമാനം ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്.

വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഗോവയിലെ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് അര്‍ധരാത്രി 12.30 ന് മെയില്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് വിമാനം വഴി തിരിച്ചുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News