യൂത്ത് കോണ്‍ഗ്രസ്സില്‍ വീണ്ടും പോര്; ഷാഫി പറമ്പിലിനെ വിമര്‍ശിച്ച നേതാക്കള്‍ക്കെതിരെ നടപടി

യൂത്ത് കോണ്‍ഗ്രസ്സില്‍ ഷാഫി പറമ്പിലിനെ വിമര്‍ശിച്ച നേതാക്കള്‍ക്കെതിരെ നടപടി. സംസ്ഥാന സമിതി അംഗം അഡ്വ ഷൈന്‍ ലാലിനേയും തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍ എസ് ഷാലിമാറിനേയും സസ്പെന്‍ഡ് ചെയ്തു. ചിന്തന്‍ശിബിരിലെ പീഡനശ്രമ പരാതിയില്‍ ഇരയ്‌ക്കൊപ്പം നിന്നതാണ് ഷാഫി പറമ്പിലിനെ പ്രകാപിപ്പിച്ചതെന്നാണ് നടപടി നേരിട്ടവരുടെ ആരോപണം.

പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ശിബിരിലെ പീഡനശ്രമവും, ഇരയുടെ പരാതി മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയതും നേരത്തെ വിവാദമായിരുന്നു. ഇതില്‍ പരാതിക്കാരിക്ക് അനുകൂലമായി നിലപാട് എടുത്ത നേതാക്കള്‍ക്കെതിരെയാണ് അച്ചടക്കനടപടി വന്നിരിക്കുന്നത്.

സംസ്ഥാന സമിതി അംഗം അഡ്വ ഷൈന്‍ ലാലിനേയും തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍ എസ് ഷാലിമാറിനേയും സസ്പെന്‍ഡ് ചെയ്തു. ജില്ലാ കമ്മിറ്റിയില്‍ അഖിലേന്ത്യ സെക്രട്ടറിയോട് കയര്‍ത്തു സംസാരിച്ചു എന്നതാണ് നേതൃത്വത്തിന്റെ വിശദീകരണം.

യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി സി ബി പുഷ്പലതയുടെ സാന്നിധ്യത്തില്‍ ഈ മാസം 16 നാണ് തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗം ചേര്‍ന്നത്.  എന്നാല്‍ ചിന്തന്‍ ശിബിര്‍ സംഭവത്തില്‍ ശക്തമായ നിലപാട് വനിതാ നേതാവിന് വേണ്ടി ഇരുവരും യോഗത്തില്‍ സംസാരിച്ചുവെന്നാണ് വിവരം.

മാത്രമല്ല സംസ്ഥാന ഉപാധ്യക്ഷന്മാരെ തിരിച്ചെടുക്കാന്‍ അഖിലേന്ത്യാ നേതൃത്വം നല്‍കിയ കത്ത് സംസ്ഥാന പ്രസിഡന്റ്  പൂഴ്ത്തിവച്ചു എന്ന ആരോപണം ആണ് ജില്ലാ കമ്മിറ്റിയില്‍ ബഹുപൂരിപക്ഷം ഭാരവാഹികളും ഉന്നയിച്ചത്. ഈ ചര്‍ച്ചക്ക് ഇവര്‍ തുടക്കം കുറിച്ചു എന്നതാണ് അഖിലേന്ത്യാ സെക്രട്ടറിയെ പ്രകോപിപ്പിച്ചത്. ഇതോടെ യോഗത്തില്‍ തര്‍ക്കം ഉണ്ടായി.

ഷാഫി പറമ്പിലാണ് കുറ്റക്കാരെ സംരക്ഷിക്കുന്നത് എന്ന ആരോപണം യോഗത്തില്‍ ഉന്നയിച്ചതും നടപടി നേരിട്ടവര്‍ക്ക് തിരിച്ചടിയായി. ഇതോടെ ഷാഫി പറമ്പില്‍ ഇടപെട്ട് നേതാക്കള്‍ക്കെതിരെ നടപടി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് വിവരം. ഷാഫിയുടെ വിശ്വസ്തരായ ജില്ലാ ഭാരവാഹിയായ സൂധീര്‍ഷാ പാലോട്, സംസ്ഥാന സെക്രട്ടറി ഷജീര്‍ നേമം എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്നും മറുവിഭാഗം നേതാക്കള്‍ പറയുന്നു. അതേസമയം സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കാന്‍ ഒരുങ്ങുയാണ് അച്ചടക്ക നടപടി നേരിട്ട നേതാക്കള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News