കവി മുരുകൻ കാട്ടാക്കടയ്ക്ക് യു എ ഇ ഗോൾഡൻ വിസ

കവിയും, ഗാനരചയിതാവും, മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കടയ്ക്ക് യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ ലഭിച്ചു . മലയാള സാഹിത്യത്തിൽ കേരളത്തിൽ നിന്നും ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് മുരുകൻ കാട്ടാക്കട.  മലയാള സാഹിത്യ രംഗത്തുള്ള സംഭാവനകളെ കണക്കിലെടുത്താണ് യു എ ഇ സർക്കാർ ഇദ്ദേഹത്തിന്  ഗോൾഡൻ വിസ അനുവദിച്ചത്.

കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷന്റെ ൻ ഡയറക്ടർ കൂടിയായ മുരുകൻ കാട്ടാക്കട തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിലാണ് ജനിച്ചത്. കണ്ണട എന്ന കവിതയിലൂടെ മലയാള സാഹിത്യത്തിൽ വേറിട്ട ഇടമൊരുക്കിയ മുരുകൻ കാട്ടാക്കട തിരുവനന്തപുരം എസ് എം വി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രഥമ അധ്യാപകനാണ്. ഇപ്പോൾ ഡെപ്യൂട്ടേഷനിലാണ് മലയാളം മിഷൻ ഡയറക്ടറായി ചുമതല നിർവഹിക്കുന്നത്.

ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഒ. ഇഖ്ബാൽ മാർക്കോണിയിൽ നിന്നും മുരുകൻ കാട്ടാക്കട യു.എ.ഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റും, ലോക കേരള സഭ അംഗവും മലയാളം മിഷൻ ഷാർജ ചാപ്റ്റർ ചെയർമാനുമായ അഡ്വ. വൈ. എ. റഹീം, ഹാബിറ്റാറ് സ്കൂൾ മേധാവിയും മലയാളം മിഷൻ അജ്‌മാൻ ചാപ്റ്റർ ചെയർമാനുമായ ഷംസു സമാൻ, മലയാളം  മിഷൻ യു.എ.ഇ കോ ഓർഡിനേറ്റർ കെ. എൽ. ഗോപി,  ഇ.സി.എച്ഛ് ഡിജിറ്റൽ സി ഇ. ഒ. അബ്ദുൽ റഹ്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റും, ലോക കേരള സഭ അംഗവുമായ ജാസിം മുഹമ്മദ്, അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡണ്ട് മുബാറക് മുസ്തഫ, ലോക കേരള സഭ അംഗങ്ങളായ സൈമൺ സാമുവൽ, ഇ. കെ. സലാം, എൻ. കെ. കുഞ്ഞഹമ്മദ് തുടങ്ങിയവർ   ചടങ്ങിൽ സംബന്ധിച്ചു .

പത്ത് വര്‍ഷത്തെ കാലാവധിയാണ് ഗോൾഡൻ വിസക്കുള്ളത്. കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കും യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News