ബോളിവുഡിന്റെ കിങ് ഖാനും താര സുന്ദരി ദീപിക പദുക്കോണും ഒന്നിച്ചെത്തുന്ന ചിത്രം പത്താൻ തിയറ്ററുകളിലെത്താൻ ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണുള്ളത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായികനായി എത്തുന്ന ചിത്രം എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവന്നതിന് പിന്നാലെ നിരവധി വിവാദ വാർത്തകളാണ് പുറത്തുവന്നത്. എന്നാൽ അതൊന്നും ചിത്രത്തിനോടുള്ള പ്രേക്ഷക ശ്രദ്ധ അല്‍പം പോലും കുറച്ചില്ല എന്ന് മാത്രമല്ല, ചിത്രം തിയറ്ററുകളിലെത്താൻ കാത്തിരിക്കുകയാണ് ഷാരൂഖ് – ദീപിക ആരാധകർ.
ഇപ്പോഴിതാ തന്റെ ട്വിറ്റർ അക്കൗണ്ടിൽ വന്ന ഒരു ആരാധകന്‍റെ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. ട്വിറ്ററില്‍ ഷാരൂഖ് നടത്തിയ ‘ആസ്ക് മീ എനിതിംഗ്’ എന്ന ചോദ്യത്തോര പരിപാടിയിലാണ് ഒരു ആരാധകന്‍റെ സംശയത്തിന് മറുപടി നല്‍കിയത്. പത്താന്‍ സിനിമയില്‍ ചുംബന രംഗങ്ങള്‍ ഉണ്ടോ എന്നാണ് ചോദ്യം. പത്താന്‍ എത്തുന്നത് കിസ് ചെയ്യാന്‍ അല്ല, കിക്ക് ചെയ്യാനാണെന്ന മാസ് മറുപടിയാണ് ഷാരൂഖ് ഖാൻ നൽകിയിരിക്കുന്നത്. നിരവധിപ്പേരാണ് ഷാരൂഖിന്റെ മറുപടി ഏറ്റെടുത്തിരിക്കുന്നത്.
എന്തായാലും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഏവരും. ജനുവരി 25നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. സിദ്ധാര്‍ഥ് ആനന്ദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച സ്പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ജോൺ എബ്രഹാമും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.