ത്രിപുരയില്‍ ബിജെപി ആക്രമണങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത റാലി

ത്രിപുരയില്‍ ബിജെപി ആക്രമണങ്ങള്‍ക്കെതിരെ സിപിഐഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത റാലി. പാര്‍ട്ടീപതാകയ്ക്ക് പകരം ദേശീയ പതാക ഉപയോഗിച്ചാണ് റാലി. ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നാണ് റാലിയില്‍ ഉയര്‍ത്തുന്ന സന്ദേശം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഒന്നിച്ചു നേരിടാനായി സിപിഐഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിച്ച സംയുക്ത റാലിയില്‍ വന്‍പങ്കാളിത്തമാണ് ഉണ്ടായത്. അഗര്‍ത്തലയിലെ സാംസ്‌കാരിക കേന്ദ്രമായ രബീന്ദ്ര ഭവന് മുന്നില്‍ നിന്നാണ് യാത്ര ആരംഭിച്ചത്.

ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, കോണ്‍ഗ്രസ് നേതാവ് സുദീപ് ബര്‍മന്‍ , സിപിഐഎം സംസ്ഥാന സെക്രട്ടറി തുടങ്ങിയ നേതാക്കള്‍ റാലിക്ക് നേതൃത്വം നല്‍കി. റാലിയില്‍ നേതാക്കളും പ്രവര്‍ത്തകരും ദേശീയപതാകയേന്തി. ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനും, ഭരണഘടന -വോട്ടവകാശം സംരക്ഷണമെന്നാണ് റാലിയിലെ സന്ദേശം.

അതേസമയം സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വന്നതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെ വലിയ അക്രമങ്ങളാണ് ഉണ്ടായത്. ജനുവരി ആദ്യവാരം തന്നെ സിപിഐഎമ്മിന് നേരെ മാത്രം ഒന്‍പത് ആക്രമണങ്ങള്‍. ബിജെപി സംസ്ഥാനത്ത് അക്രമങ്ങള്‍ അഴിച്ചുവിടുന്നു എന്നതാണ് നേതാക്കള്‍ ഉയര്‍ത്തുന്ന ആരോപണം.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ സിപിഐഎമ്മും കോണ്‍ഗ്രസും സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. സംസ്ഥാനത്ത് സുരക്ഷ ഉറപ്പാക്കുന്നതിന് അര്‍ദ്ധ സൈനികരെ അടക്കം വിന്യസിപ്പിക്കുമെന്ന് കമ്മീഷന്‍ ഉറപ്പു നല്‍കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here