സാമ്പത്തിക ഞെരുക്കം രൂക്ഷമാകുന്നതിനിടയില്‍ മറികടക്കാനുള്ള നീക്കവുമായി ട്വിറ്റര്‍. ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായി ട്വിറ്റര്‍ പുത്തന്‍ ഫീച്ചര്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുകയാണ്. പല ഭാഷകളില്‍ ‘വൈറലാകുന്ന’ ട്വീറ്റുകള്‍ മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് മനസ്സിലാക്കുന്നതിനായി പരിഭാഷ ഫീച്ചര്‍ ഉള്‍പ്പെടുത്തുമെന്ന് കമ്പനി സി ഇ ഒ ഇലോണ്‍ മസ്‌കാണ് ട്വീറ്റ് വഴി അറിയിച്ചത്. മറ്റ് നാടുകളിലെ സംസ്‌കാരത്തിനും ഭാഷയ്ക്കും കൂടുതല്‍ ഖ്യാതി ലഭിക്കുന്നതിന് ഫീച്ചര്‍ വഴി വയ്ക്കും.
അടുത്തിടെ കമ്പനിയില്‍ നടന്ന കൂട്ടപ്പിരിച്ചുവിടലുകളടക്കം ട്വിറ്ററിന്റെ പ്രതിച്ഛായക്ക് മങ്ങല്‍ ഏല്‍പ്പിച്ചിരുന്നു. ഇതോടെ ഒട്ടേറെ ഉപഭോക്താക്കളാണ് പ്ലാറ്റ്‌ഫോമില്‍നിന്നും അക്കൗണ്ട് ഡിലീറ്റ് ചെയ്തത്. പരസ്യവരുമാനത്തെ ഉള്‍പ്പെടെ ഇത് സാരമായി ബാധിച്ചു തുടങ്ങിയതോടെയാണ് ഉപഭോക്താക്കളുടെ എണ്ണം താഴേക്ക് പോകാതിരിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള പുത്തന്‍ ഫീച്ചറുകള്‍ ട്വിറ്റര്‍ അവതരിപ്പിച്ച് തുടങ്ങിയത്.
പുതിയ ഫീച്ചര്‍ വരുമെന്ന് അറിയിപ്പുണ്ടെങ്കിലും ഇത് നടപ്പാക്കാന്‍ ഏതാനും മാസങ്ങള്‍ എടുത്തേക്കും. സാമ്പത്തിക പരാധീനതകള്‍ കമ്പനിയെ സാരമായി ബാധിച്ചു തുടങ്ങിയതിന് പിന്നാലെ ഏതാനും ദിവസം മുമ്പ് കമ്പനിയിലെ ഫര്‍ണിച്ചറുകളടക്കം ഓണ്‍ലൈനില്‍ ലേലത്തിന് വെച്ചിരുന്നു
Get real time update about this post categories directly on your device, subscribe now.