മട്ടന്നൂരിൽ പോക്‌സോ പ്രത്യേക അതിവേഗ കോടതി

മട്ടന്നൂരിൽ പോക്‌സോ പ്രത്യേക അതിവേഗ കോടതി പ്രവർത്തനം തുടങ്ങി. നഗരസഭാ ഓഫീസിന് സമീപത്തെ വ്യാപാര സമുച്ചയത്തിലാണ് കോടതി പ്രവർത്തനം ആരംഭിച്ചത്. ഉദ്ഘാന ദിവസം തന്നെ ആദ്യ സിറ്റിങ് നടത്തിയും മട്ടന്നൂർ പോക്സോ കോടതി മാതൃകയായി. ഇരിട്ടി താലൂക്ക് പരിധിയായാണ് കോടതി പ്രവർത്തിക്കുക. മട്ടന്നൂർ എംഎൽഎ കെ കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയിൽ ഹൈക്കോടതി ജഡ്ജി ഷാജി പി.ചാലി ഉദ്ഘാടനം നിർവഹിച്ചു.

പോക്‌സോ കേസുകളിലെ ഇരകൾക്ക് കാലതാമസം കൂടാതെ നീതി ഉറപ്പാക്കാൻ സുപ്രീംകോടതി നിർദ്ദേശപ്രകാരം സംസ്ഥാനത്ത് പുതുതായി തുടങ്ങുന്ന 28 പോക്‌സോ അതിവേഗ കോടതികളിൽ ഒന്നാണിത്. ആദ്യഘട്ടത്തിൽ 125 കേസുകളാണ് മട്ടന്നൂർ കോടതിയിലേക്ക് മാറ്റിയിട്ടുള്ളത്. ഹൈക്കോടതി ജഡ്ജി ഡോ.കൗസർ എടപ്പഗത്ത്, സ്‌പെഷ്യൽ ജഡ്ജി അനിറ്റ് ജോസഫ്, തലശേരി സെഷൻസ് കോടതി ജഡ്ജി ജി. ഗിരീഷ്, മട്ടന്നൂർ മജിസ്ട്രേറ്റ് ടി.ഐശ്വര്യ, സണ്ണി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ വി.കെ.സുരേഷ് ബാബു, മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത്, വൈസ് ചെയർപേഴ്‌സൺ ഒ.പ്രീത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here