പി ടി സെവനെ കണ്ടെത്താനുള്ള ദൗത്യം പുനഃരാരംഭിച്ചു

പാലക്കാട് ധോണിയിലെ കാട്ടുകൊമ്പന്‍ പി ടി സെവനെ കണ്ടെത്താനുള്ള ദൗത്യം പുനഃരാരംഭിച്ചു. ദൗത്യ സംഘം മയക്കുവെടി വെക്കാനായി വനത്തില്‍ പ്രവേശിച്ചു. ഇന്നലെ പിടികൂടാന്‍ ശ്രമം നടന്നെങ്കിലും പി ടി സെവന്‍ ഉള്‍ക്കാടുകളിലേക്ക് അകന്നതുകാരണം ശ്രമം പരാജയപ്പെട്ടിരുന്നു.

പി ടി സെവനെ പിടികൂടാനായി മുണ്ടൂര്‍ വനമേഖലയോട് ചേര്‍ന്നുള്ള കോര്‍മയില്‍ നിന്നും ദൗത്യസംഘം ഉള്‍വനത്തിലേക്ക് തിരിച്ചു. കാലാവസ്ഥയും ഭൂപ്രകൃതിയും അനുയോജ്യമായാല്‍ മാത്രമേ ഇന്നും മയക്കു വെടി വെക്കാന്‍ കഴിയുകയുള്ളു. പിടി സെവനെ വനത്തില്‍ ട്രാക്ക് ചെയ്‌തെന്നും ഡോ അരുണ്‍ സഖറിയ പറഞ്ഞു.

അതേസമയം ഇന്നലെയും ജനവാസമേഖലയില്‍ കാട്ടാനയെത്തി. പി ടി സെവനെന്നു സംശയമുള്ളതായി വനംവകുപ്പ് പറഞ്ഞു. വനാതിര്‍ത്തിയുമായി അകലമില്ലാത്ത ധോണിയില്‍ എട്ടു വര്‍ഷത്തോളമായി കാട്ടാനയുടെ ശല്യം രൂക്ഷമായി തുടരുകയാണ്. ഒന്നര വര്‍ഷമായി ധോണിയുടെ ഉറക്കം കെടുത്തുന്ന പി ടി സെവനെ തളച്ചാല്‍ താല്‍ക്കാലിക ആശ്വാസമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News