മഞ്ഞു വീഴ്ച തിരിച്ചടി; ജോഷിമഠിലെ സ്ഥിതി ഗുരുതരം

കനത്ത മഞ്ഞു വീഴ്ചക്ക് ശേഷം ജോഷിമഠിലെ പല കെട്ടിടങ്ങളിലും വിള്ളലുകള്‍ വലുതായതായതായി റിപ്പോര്‍ട്ടുകള്‍. പ്രദേശത്തെ 863 കെട്ടിടങ്ങളില്‍ വിള്ളലുണ്ടായിട്ടുണ്ട്, ഇതില്‍ 181 കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണ്. അപകട ഭീഷണി ഉയര്‍ത്തുന്ന കെട്ടിടങ്ങള്‍ എത്രയും വേഗം പൊളിച്ചു മാറ്റാന്‍ ജില്ലാ കലക്ട്ടര്‍ ഹിമാന്‍ഷു ഖുരാന അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി

ഉപരിതല ഗതാഗത വകുപ്പ് നടപ്പാക്കുന്ന 12,000 കോടി രൂപയുടെ റോഡ് നിര്‍മാണ പദ്ധതിയാണ് ജോഷിമഠിനെ തകര്‍ത്തത് എന്നാണ് സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം ഫയല്‍ ചെയ്ത ഹര്‍ജിയിലെ കുറ്റപ്പെടുത്തല്‍. രണ്ടാമത്തേത് 2450 കോടി രൂപയുടെ ജലവൈദ്യുതി പദ്ധതിയാണെന്നും ആരോപണമുണ്ടായിരുന്നു.

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ദുരന്തനിവാരണ സേനകളോട് തയാറായിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ജോഷിമഠിലെ ഭൂമി താഴ്ചക്കിടയാക്കിയത് എന്‍.ടി.പി.സിയുടെ പ്രവര്‍ത്തനമാണെന്നും അത് അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് തദ്ദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തി.

എന്‍.ടി.പി.സിയുടെ 520 മെഗാവാട്ടിന്റെ തപോവന്‍ വിഷ്ണുഗഢ് ജലവൈദ്യുതി പദ്ധതിക്കായി 12 കിലോമീറ്റര്‍ തുരങ്കം കുഴിച്ചതാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്‍ടിപിസിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്ത് പ്രതിഷേധവും ശക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here