പി ടി സെവനെ കൂട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു

മയക്കുവെടിയേറ്റ പി ടി സെവനെ കണ്ണുകെട്ടി ലോറിയില്‍ കയറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണ്. നിലവില്‍ ലോറി വഴിയാണ് കൂട്ടിലെത്തിക്കുക. ഞായറാഴ്ച രാവിലെ 7നും 7.15നും ഇടയില്‍ ഇടതു ചെവിക്കു താഴെയാണ് പി ടി സെവന് മയക്കുവെടിയേറ്റത്. ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയ ആണ് 75 അംഗ ദൗത്യ സംഘത്തിന് നേതൃത്വം നല്‍കുന്നത്.

കഴിഞ്ഞ ഏഴുമാസമായി പാലക്കാട് ധോണി നിവാസികളുടെ പേടി സ്വപ്‌നമായിരുന്നു പി ടി സെവന്‍. കഴിഞ്ഞ വര്‍ഷം ഒരു പ്രദേശവാസിയെ കൊലപ്പെടുത്തിയിരുന്നു. അതിനുശേഷം നിരവധി കൃഷിയിടങ്ങളും ഇതിനോടകം തകര്‍ത്തു. മയക്കുവെടിവെച്ച് കൂട്ടിലാക്കുന്നതോടെ പി ടി സെവന്‍ കാരണമുള്ള ഭീതിക്ക് ശമനമുണ്ടാകുമെന്ന ആശ്വാസത്തിലാണ് പ്രദേശവാസികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here