പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് നൂതന കോഴ്‌സുകള്‍ പഠിക്കാന്‍ സൗകര്യമൊരുക്കി സര്‍ക്കാര്‍

പട്ടികജാതി – പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന ട്രേസ് പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് നൂതന കോഴ്‌സുകളില്‍ പരിശീലനത്തിനും നൈപുണ്യവികസനത്തിനുമായുള്ള പദ്ധതികള്‍ക്ക് ഭരണാനുമതിയായി. 5000 യുവജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതിയുടെ പരിശീലന പരിപാടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

TRACE – Training for Career Excellence എന്ന പദ്ധതിക്ക് കീഴിലാണ് തൊഴില്‍ പരിശീലനം. മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ , അഡ്വാന്‍സ്ഡ് ബയോമെഡിക്കല്‍ എക്വിപ്‌മെന്റ് ഹാന്‍ഡ്സ് ഓണ്‍ ട്രെയിനിങ്, അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈന്‍, നഴ്‌സിംഗ് അസിസ്റ്റന്റ്, സോളാര്‍ പി വി മെയിന്റനന്‍സ്, സ്‌കെഫോള്‍ഡിങ് ഓപ്പറേറ്റര്‍, പ്ലംബിംഗ് എഞ്ചിനീയറിംഗ്, പെയിന്റിംഗ് & ഫിനിഷിങ് വര്‍ക്‌സ്, വാട്ടര്‍ പ്രൂഫിങ് & ഹോം ഓട്ടോമേഷന്‍, ഫിറ്റര്‍ ഫാബ്രിക്കേഷന്‍, പ്രോസസ്സ് ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍ഡസ്ട്രിയല്‍ വെല്‍ഡര്‍ & ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രീഷ്യന്‍ , ക്യാബിന്‍ ക്രൂ ട്രെയിനിങ്, എയര്‍ലൈന്‍ മാനേജ്മന്റ് ട്രെയിനിങ്, സപ്ലൈ ചെയിന്‍ & ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മോഡ് ട്രെയിനിങ്, മെഷീന്‍ ഓപ്പറേറ്റര്‍ ഇന്‍ പ്ലാസ്റ്റിക് പ്രോസസ്സിങ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ വെബ് അപ്ലിക്കേഷന്‍ തുടങ്ങിയ നൂതനമായ മേഖലകളിലാണ് പരിശീലനം.

ഇന്ത്യക്ക് അകത്തും പുറത്തുമുള്ള പുതിയ തൊഴില്‍ മേഖലകളിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അഭ്യസ്തവിദ്യരായ യുവതീയുവാക്കളെ എത്തിച്ച് സുസ്ഥിരവരുമാനം സാധ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഇതിലേക്കായി 19.5 കോടിയുടെ ഭരണാനുമതി ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു.

സര്‍ക്കാര്‍ നടപ്പിലാക്കിയ പരിശീലന പദ്ധതികളുടെ ഭാഗമായി 150 പട്ടികവര്‍ഗ്ഗക്കാരായ പെണ്‍കുട്ടികള്‍ക്ക് വ്യോമായന മേഖലയില്‍ തൊഴില്‍ ലഭ്യമാക്കിയിരുന്നു. മറൈന്‍ മേഖലയിലും സമാന അവസരങ്ങള്‍ ഒരുക്കുകയാണ്. കരയിലും ആകാശത്തും കടലിലും പട്ടികജാതി വിഭാഗത്തിന് തൊഴിലവസരമൊരുക്കുന്നുവെന്ന പ്രത്യേകതയും ഈ പദ്ധതിയിലൂടെ സാധ്യമാവുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News