ജമ്മു നര്‍വല്‍ ഇരട്ടസ്‌ഫോടനം; രഹസ്യന്വേഷണ ഏജന്‍സികളുടെയും സുരക്ഷാസേനയുടെയും യോഗം ചേര്‍ന്നു

ജമ്മുവിലെ നര്‍വല്‍ പ്രദേശത്തെ ട്രാന്‍സ്‌പോര്‍ട്ട് നഗറില്‍ വര്‍ക് ഷോപ്പില്‍ നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംയുക്തയോഗം ചേര്‍ന്നു. കേന്ദ്ര രഹസ്യന്വേഷണ ഏജന്‍സികളുടെയും സുരക്ഷാസേനയുടെയും യോഗമാണ് ചേര്‍ന്നത്. രജൗരിയില്‍ നടന്ന യോഗത്തില്‍ കരസേന, സിആര്‍പിഎഫ്, ബിഎസ്എഫ്, ജമ്മു കശ്മീര്‍ പൊലീസ്, ഐബി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. സ്‌ഫോടനം നടന്ന സ്ഥലത്ത് എന്‍ ഐ എ സംഘം എത്തി പരിശോധന നടത്തി.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത്‌ജോഡോ പദയാത്ര നഗരത്തില്‍ പ്രവേശിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് നര്‍വലില്‍ സ്‌ഫോടനം നടന്നത്. ഭാരത് ജോഡോ യാത്രയുടെ സുരക്ഷാസംബന്ധിച്ച കാര്യങ്ങളും വര്‍ദ്ധിപ്പിക്കുമെന്നും സുരക്ഷാവിഭാഗം അറിയിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here