എല്ലാ പരാതികളും തനിക്ക് അയക്കേണ്ട; നിര്‍ണായക തീരുമാനവുമായി സുധാകരന്‍

പാര്‍ട്ടിയ്ക്കുള്ളിലെ എല്ലാ പരാതികളും തനിക്ക് അയക്കേണ്ടതില്ലെന്ന നിര്‍ദേശവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. താഴെ തട്ടിലെ പരാതികളില്‍ ബൂത്ത് പ്രസിഡന്റുമാര്‍ ആദ്യം തീര്‍പ്പ് കല്‍പ്പിക്കണം. ഡി.സി.സി പ്രസിഡന്റ് തീരുമാനം എടുത്ത ശേഷവും തര്‍ക്കം തുടര്‍ന്നാല്‍ മാത്രമേ ഇനി മുതല്‍ പരാതിയുമായി കെ .പി സി.സി അധ്യക്ഷനെ സമീപിക്കാന്‍ കഴിയുവെന്നും സുധാകരന്റെ സര്‍ക്കുലര്‍.

താഴെ തട്ടിലെ തര്‍ക്കങ്ങളില്‍ പരാതിയുമായി ഇനിമുതല്‍ നേരിട്ട് കെ.പി.സി.സി അധ്യക്ഷനെ സമീപിക്കരുതെന്നാണ് സുധാകരന്റെ നിര്‍ദേശം. താഴെ തട്ടിലെ പരാതി ആദ്യം ബൂത്ത് അധ്യക്ഷന് നല്‍കണം. ബൂത്ത് അധ്യക്ഷന്‍ എടുക്കുന്ന തീരുമാനത്തില്‍ പരാതി ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അറിവോടെ മണ്ഡലം പ്രസിഡന്റിനെ സമീപിക്കാം.

ഇത്തരത്തില്‍ ബ്ലോക്ക്, ഡി.സി.സി അധ്യക്ഷന്‍മാരുടെ തീര്‍പ്പിന് ശേഷവും പരാതി തുടര്‍ന്നാല്‍ മാത്രം ഡി.സി.സി പ്രസിഡന്റിന്റെ അനുമതിയോടെ കെ.പി.സി.സി അധ്യക്ഷന് നല്‍കാം. ഡി.സി.സി പ്രസിഡന്റ് പരാതികളില്‍ തീരുമാനം എടുക്കുമ്പോള്‍ ജില്ലയുടെ ചുമതലുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായി കൂടിയാലോചന നടത്തണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.

പരാതികള്‍ നേരിട്ട് കെ.പി.സി.സിക്ക് അയക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്നും കീഴ്ഘടകങ്ങള്‍ക്ക് അയച്ച സര്‍ക്കുലറില്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടു. താഴെ തട്ടിലെ നേതാക്കള്‍ സംഘടനാ പ്രശ്നങ്ങളുമായി കെപിസിസി ആസ്ഥാനത്ത് കയറി ഇറങ്ങുന്നൂവെന്നാണ് നേതൃത്വത്തിന്റെ പരാതി. ഇത് കാരണം തന്റെ മറ്റ് സംഘടനാ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നാണ് കെ സുധാകരന്റെ വാദം. തുടര്‍ന്നാണ് പരാതി പരിഹാരത്തിന് പുതിയ മാര്‍ഗ നിര്‍ദേശം നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here