അനുകരിക്കാനും വിവര്‍ത്തനം ചെയ്യാനും കഴിയാത്ത എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 15-ാമത് ബഷീര്‍ അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു എം. മുകുന്ദന്‍.
എം മുകുന്ദന്റെ നൃത്തം ചെയ്യുന്ന കുടകള്‍ എന്ന നോവലിനാണ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 15-ാമത് ബഷീര്‍ പുരസ്‌ക്കാരം ലഭിച്ചത്. 50000 രൂപയും പ്രശസ്തി പത്രവും സി. എന്‍ കരുണാകരന്‍ രൂപകല്‍പന ചെയ്ത ഫലകവും നോവലിസ്റ്റ് എസ്.ഹരീഷ് എം.മുകുന്ദന് സമ്മാനിച്ചു.
ബഷീറിന്റെ കാലത്ത് രചനയില്‍ എഴുത്തുകാരന്‍ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യം ഇന്ന് ലഭിക്കുന്നില്ല. വായനക്കാരന്‍ എഴുത്തുകാരന്റെ മുന്നിലും പിന്നിലും നടക്കാതെ ഇടവും വലവും നടക്കുമ്പോഴാണ് എഴുത്തുകാരനില്‍ നിന്ന് മികച്ച സൃഷ്ടികളുണ്ടാകുവെന്നും അവാര്‍ഡ് ഏറ്റുവാങ്ങിയ എം.മുകുന്ദന്‍ അഭിപ്രായപ്പെട്ടു.
വൈക്കം തലയോലപ്പറമ്പിലെ ബഷീര്‍ സ്മാരക മന്ദിരത്തില്‍ ആയിരുന്നു അവാര്‍ഡ് ദാന ചടങ്ങ്. ട്രസ്റ്റ് ചെയര്‍മാന്‍ പി.കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. 2020ല്‍ പ്രൊഫസര്‍ എം കെ സാനുവും 2021ല്‍ സച്ചിദാനന്ദനുമാണ് അവാര്‍ഡ് ലഭിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.