പി ടി സെവന്‍; വിജയകരമായി പൂര്‍ത്തിയാക്കിയ ദൗത്യസംഘത്തിന് അഭിനന്ദനം: മന്ത്രി എം ബി രാജേഷ്

പാലക്കാട് ധോണിയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി ജനജീവിതത്തിന് ഭീഷണിയായ പി ടി സെവനെ മയക്കുവെടിവെച്ച് കൂട്ടിലാക്കി. ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച ദൗത്യസംഘത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ച് മന്ത്രി എം ബി രാജേഷ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും എം ബി രാജേഷ് പറഞ്ഞു. അതേസമയം പി ടി സെവനെ പ്രതീക്ഷിച്ച സ്ഥലത്ത് കിട്ടിയത് ദൗത്യം വേഗത്തിലാക്കാന്‍ സഹായകമായെന്നും മയക്കം നിലനിര്‍ത്താന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടിവന്നതായും ദൗത്യസംഘത്തിന്റെ തലവന്‍ അരുണ്‍ സക്കറിയ പറഞ്ഞു.

ഇന്ന് രാവിലെയാണ് ധോണിയില്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങി നാശനഷ്ടമുണ്ടാക്കിയ പി ടി സെവനെ കൂട്ടിലാക്കിയത്. വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 75 അംഗ സംഘം നടത്തിയ പരിശ്രമത്തിനൊടുവില്‍ മയക്കുവെടിവെച്ച് മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് ലോറിയില്‍ കയറ്റി കൂട്ടിലാക്കുകയായിരുന്നു. കൂട്ടില്‍ കയറ്റിയ പി ടി സെവന്റെ ആരോഗ്യനില പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ഏഴുമാസമായി ധോണി നിവാസികളുടെ പേടി സ്വപ്നമായിരുന്നു പി ടി സെവന്‍. കഴിഞ്ഞ വര്‍ഷം ഒരു പ്രദേശവാസിയെ കൊലപ്പെടുത്തിയിരുന്നു. അതിനുശേഷം നിരവധി കൃഷിയിടങ്ങളും ഇതിനോടകം തകര്‍ത്തു. മയക്കുവെടിവെച്ച് കൂട്ടിലാക്കുന്നതോടെ പി ടി സെവന്‍ കാരണമുള്ള ഭീതിക്ക് ശമനമുണ്ടാകുമെന്ന ആശ്വാസത്തിലാണ് പ്രദേശവാസികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News