ഷഹദ് നിലമ്പുര്‍ സംവിധാനം ചെയ്യുന്ന ‘അനുരാഗം’ എന്ന ചിത്രത്തിലെ മനോഹരമായ തമിഴ് മെലഡി ഗാനം ‘യെഥുവോ ഒണ്‍ട്ര്..’ എന്ന ഗാനം സോഷ്യല്‍ മീഡിയ വഴി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. പ്രണയസിനിമകള്‍ക്ക് മറ്റൊരു മാനം നല്‍കിയ ഗൗതം വാസുദേവ് മേനോനെ ഒരുപാട് വില്ലന്‍ വേഷങ്ങളില്‍ ആളുകള്‍ക്ക് പരിചിതമാണെങ്കിലും ഇതാദ്യമായാണ് തന്റെ സിനിമകളിലെ നായകന്മാരെ പോലേ ഗിറ്റാറും പിടിച്ച്, പാട്ടും പാടി റൊമാന്റിക് ഹീറോ ആയി പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തുന്നത്, കൂടെ ലെനയുമുണ്ട്. നനുത്ത പ്രണയത്തിന്റെ ഓര്‍മകള്‍ അയവിറക്കുന്ന ഈ തമിഴ്ഗാനം പ്രേക്ഷകന്റെ മനസില്‍ ഒരു പ്രണയകാലം ഓര്‍മിപ്പിക്കുന്നു.
കവര്‍ ഗാനങ്ങളിലൂടെ ഏറെ സുപരിചിതനായ ഹനാന്‍ഷായും സംഗീത സംവിധായകന്‍ ജോയല്‍ ജോണ്‍സും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തമിഴില്‍ ഏറെ പ്രശസ്തനായ മോഹന്‍ രാജാണ് ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വ്യതസ്ത പ്രായങ്ങളിലുള്ളവരുടെ പ്രണയത്തിലൂടെയാണ് ചിത്രത്തിന്റെ കഥയുടെ സഞ്ചാരം.
അനുരാഗത്തിന്റെ രചന ഒരു പ്രധാന വേഷം ചെയ്യുന്ന അശ്വിന്‍ ജോസിന്റെതാണ്. ജോണി ആന്റണി,ദേവയാനി, ഷീല, ഗൗരി ജി കിഷന്‍, മൂസി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.
ലക്ഷ്മി നാഥ് ക്രിയേഷന്‍സ് സത്യം സിനിമാസ് എന്നി ബാനറുകളില്‍ സുധീഷ് എന്‍, പ്രേമചന്ദ്രന്‍ എ.ജി എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ഛായാഗ്രഹകന്‍ സംഗീതം ജോയല്‍ ജോണ്‍സ്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായാ ലിജോ പോള്‍ ഈ സിനിമയുടെയും എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത് പാട്ടുകള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്,മോഹന്‍ രാജ് ,ടിറ്റോ പി.തങ്കച്ചന്‍ എന്നിവരാണ്.
കലാസംവിധാനം- അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൗണ്ട് മിക്‌സിങ് -ഫസല്‍ എ ബക്കര്‍,കോസ്റ്റ്യൂം ഡിസൈന്‍- സുജിത്ത് സി.എസ്, മേക്കപ്പ്- അമല്‍ ചന്ദ്ര, ത്രില്‍സ് – മാഫിയ ശശി, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- ബിനു കുര്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രവിഷ് നാഥ്,ഡിഐ- ലിജു പ്രഭാകര്‍, സ്റ്റില്‍സ്- ഡോണി സിറില്‍, പിആര്‍ & ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- വൈശാഖ് സി. വടക്കേവീട്, എ.എസ് .ദിനേശ്, പബ്ലിസിറ്റി ഡിസൈന്‍സ്- യെല്ലോടൂത്ത്‌സ്. അനുരാഗത്തിലെ ആദ്യ ഗാനമായ ‘ചില്ല് ആണേ’ യൂട്യൂബില്‍ പത്ത് ലക്ഷം വ്യൂസിനു മുകളില്‍ നേടി ട്രെന്‍ഡിങ്ങില്‍ തുടരുന്നുണ്ട്. ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്.
Get real time update about this post categories directly on your device, subscribe now.