പാഞ്ഞുവന്ന കാർ കാല്‍നടയാത്രക്കാരെ ഇടിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ കാറിടിച്ച് കാല്‍നടയാത്രക്കാര്‍ക്ക് പരുക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് 1.50-ഓടെയാണ് അപകടമുണ്ടായത്. അതിവേഗത്തില്‍ വന്ന കാര്‍ മറ്റൊരു കാറിനെ ഇടവശത്തുകൂടി ഓവർടേക്ക് ചെയ്തപ്പോഴായിരുന്നു അപകടം. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

പരുക്കേറ്റ മൂന്നുപേരില്‍ നരിക്കുനി സ്വദേശിയെ കാര്‍ ഇടിച്ചു തെറിപ്പിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരുക്കേറ്റവരില്‍ ഒരാള്‍ ഇതരസംസ്ഥാനത്തൊഴിലാളിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News