പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് നാളെ തുടക്കം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനപ്രസംഗത്തോടെ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് നാളെ തുടക്കമാകും. ഫെബ്രുവരി മൂന്നിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തന്റെ മൂന്നാമത്തെ ബജറ്റ് സഭയില്‍ അവതരിപ്പിക്കും. നേരത്തെ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.

സഭാ കലണ്ടറിലെ ഏറ്റവും നീണ്ട സമ്മേളനത്തിനാണു നാളെ മുതല്‍ നിയമസഭ വേദിയാകുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തുടക്കമാകും.

നേരത്തെ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സ്പീക്കര്‍.

ബഫര്‍സോണ്‍ മുതല്‍ പൊലീസിലെ ഗുണ്ടാബന്ധമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടിയും നിയസഭയില്‍ ചര്‍ച്ചയാകും. എന്നാല്‍ കോണ്‍ഗ്രസിലെ തര്‍ക്കങ്ങളും ശശി തരൂരുമായി ബന്ധപ്പെട്ട വിവാദങ്ങളും ഭരണപക്ഷത്തിന്റെ മുന്നിലെ ആയുധങ്ങളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News