കോളേജില്‍ നടന്നത് അപ്രതീക്ഷിതം; നടപടികളില്‍ തൃപ്തിയുണ്ട്; അപര്‍ണ ബാലമുരളി

എറണാകുളം ലോ കോളജില്‍ വച്ച് വിദ്യാര്‍ത്ഥിയില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ പ്രതികരണവുമായി നടി അപര്‍ണ ബാലമുരളി. ഒട്ടും പ്രതീക്ഷിക്കാത്തതാണ് കോളജില്‍ നടന്നത് എന്നാണ് അപര്‍ണ പറഞ്ഞത്. കോളേജ് അധികൃതരുടെ നടപടികളില്‍ തൃപ്തിയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രം തങ്കത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം.

ലോ കോളജില്‍ അങ്ങനെ സംഭവിക്കരുതായിരുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് കോളജിന് അറിയാം, അതുപോലെ തന്നെ അവര്‍ ചെയ്തിട്ടുമുണ്ട്. അവിടുത്തെ എല്ലാ കുട്ടികളും സംഭവത്തില്‍ മാപ്പ് പറഞ്ഞുവെന്നും അപര്‍ണ ബാലമുരളി മാധ്യമങ്ങളോടു പറഞ്ഞു.

എറണാകുളം ലോ കോളജില്‍ യൂണിയന്‍ പരിപാടിക്ക് എത്തിയപ്പോഴാണ് ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് അപര്‍ണയ്ക്ക് മോശം അനുഭവമുണ്ടായത്. പൂ കൊടുക്കാനായി സ്റ്റേജില്‍ എത്തിയ വിദ്യാര്‍ത്ഥി കയ്യില്‍ കയറി പിടിക്കുകയും തോളില്‍ കയ്യിടാന്‍ ശ്രമിക്കുകയുമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News