ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം. പത്ത് പേർക്ക് പരുക്ക്. ഈദ് ഗാഹ് മേഖലയിലാണ് അപകടം നടന്നത്. പ്രദേശത്ത് സംയുക്ത സേന തെരെച്ചിൽ നടത്തുന്നു. സുരക്ഷാസേനയെ ലക്ഷ്യമിട്ടായിരുന്നു ഗ്രനേഡ് ആക്രമണം. റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി ഭീതി പരത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
ജമ്മുവിൽനിന്ന് 10 കിലോമീറ്റർ അകലെ ബജാൽത്തയിൽ ഇന്നലെ രാത്രി സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതും ഭീകരാക്രമണമാണ് എന്ന സംശയത്തിലാണ് പൊലീസ്. ഇതോടെ കശ്മീരിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാല് ഭീകരാക്രമണങ്ങളിലായി 11 പേർക്ക് പരുക്കേറ്റു. ജമ്മു നർവലിലെ ഇരട്ട സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ രജൗരിയില്‍ സുരക്ഷ ഏജൻസികൾ യോഗം ചേർന്നു. റിപ്പബ്ലിക് ദിന പരിപാടികൾക്കും ഭാരത് ജോഡോ യാത്രയ്ക്കും സുരക്ഷ കൂട്ടാൻ ഇതിനകം തീരുമാനമായിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.