പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മാർച്ച്‌ 30 വരെ ആകെ 33 ദിവസമാണ് നിയമസഭാ സമ്മേളനം ചേരുക. ഫെബ്രുവരി മൂന്നിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കും.

ഫെബ്രുവരി 28 മുതൽ മാർച്ച്‌ 22 വരെ ധനാഭ്യർത്ഥന ചർച്ച ചെയ്ത് പാസ്സാക്കാനായാണ് മാറ്റിവച്ചിരിക്കുന്നത്. നേരത്തെ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സ്പീക്കർ എ എൻ ഷംസീർകഴിഞ്ഞദിവസം പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here