കാലിഫോര്‍ണിയ വെടിവയ്പ്പ്; പ്രതിയെന്ന് സംശയിക്കുന്ന ആള്‍ മരിച്ച നിലയില്‍

കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസില്‍ വെടിവയ്പ്പ് നടത്തിയ പ്രതിയെന്ന് സംശയിക്കുന്ന ആള്‍ മരിച്ച നിലയില്‍. 72കാരനായ ഹൂ കാന്‍ ട്രാന്‍ എന്ന ആളെയാണ് വാനിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആക്രമത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും പത്തു പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു. ആക്രമണത്തിനു പിന്നാലെ പൊലീസ് കൊലയാളി എന്ന് സംശയിക്കുന്ന ആളുടെ വാന്‍ വളഞ്ഞ് കസ്റ്റഡിയിലെടുക്കാന്‍ തയാറെടുക്കവെ വാനില്‍ നിന്ന് വെടിയൊച്ച കേള്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ഇയാള്‍ മരിച്ചെന്ന് ലോസ് ആഞ്ചലസ് കൗണ്ടി ഷെരീഫ് റോബര്‍ട്ട് ലൂന പറഞ്ഞു.

അന്വേഷണം പുരോഗമിക്കുകയാണ്. സതേണ്‍ കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് ലൂണാര്‍ ന്യൂയര്‍ ഫെസ്റ്റ്. പതിനായിരങ്ങളാണ് പരിപാടിയില്‍ പങ്കെടുക്കാറുള്ളത്. ആക്രമണത്തെ തുടര്‍ന്ന് രണ്ടാ ദിവസത്തെ ഫെസ്റ്റിവല്‍ റദ്ദാക്കി. മേയില്‍ ടെക്സാസില്‍ സ്‌കൂളില്‍ നടന്ന വെടിവയ്പ്പില്‍ 22 പേര്‍ കൊലപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here