ചെന്നൈയില്‍ ഉത്സവാഘോഷങ്ങള്‍ക്കിടെ ക്രെയിന്‍ മറിഞ്ഞുവീണു; 4 പേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈയില്‍ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കിടെ ക്രെയിന്‍ മറിഞ്ഞുവീണ് 4 പേര്‍ക്ക് ദാരുണാന്ത്യം.9 പരുക്കേറ്റു. കീഴ്വീഥി ഗ്രാമത്തില്‍ മന്തി അമ്മന്‍ ക്ഷേത്രത്തില്‍ നടന്ന ദ്രൗപതി അമ്മന്‍ ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്. വിഗ്രഹങ്ങള്‍ക്ക് ക്രെയിനില്‍ തൂങ്ങി കിടന്ന് മാല ചാര്‍ത്തുന്ന ചടങ്ങിനിടെ മൂന്നുപേര്‍ കയറിയ ക്രെയിന്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞുവീഴുകയായിരുന്നു. മൂന്നു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചതായാണ് വിവരം.

ഗുരുതരമായി പരുക്കേറ്റ പത്തു പേരെ അറക്കോണത്തും തിരുവള്ളൂരുമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News