ഹിജാബ് വിഷയത്തത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് വീണ്ടും ഹര്‍ജി

കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് വീണ്ടും ഹര്‍ജി. ഇടക്കാല ഉത്തരവ് വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ മുന്നില്‍ പരാമര്‍ശിച്ചു. ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ മൂന്ന്ംഗ ബെഞ്ച് പരിഗണിക്കുമെന്നും തീയതി ഉടന്‍ തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

ഒക്ടോബറിലെ രണ്ടംഗബെഞ്ചിന്റെ ഭിന്ന വിധിയില്‍ ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിന് നേരത്തെ തന്നെ വിട്ടിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരീക്ഷ ഉടന്‍ ആരംഭിക്കാന്‍ ഇരിക്കുന്ന സാഹചര്യത്തില്‍ ഉടന്‍ വാദം കേള്‍ക്കണമെന്നാണ് ഹര്‍ജിക്കാരുടെ അഭിഭാഷക സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News