ആന്‍ഡമാനിലെ 21 ദ്വീപുകള്‍ക്ക് പരംവീര്‍ചക്ര ജേതാക്കളുടെ പേര്; ചരിത്ര മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് പുതിയ പേര് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ സ്മരണ ദിനത്തിലെ പ്രസംഗത്തിലായിരുന്നു പ്രഖ്യാപനം. 21 ദ്വീപുകള്‍ക്ക് പരംവീര്‍ചക്ര നേടിയവരുടെ പേരുകള്‍ നല്‍കി. രാജ്യത്തിന് ഇത് ചരിത്ര മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചരിത്രപരമായ സവിശേഷതയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സ്മരണയ്ക്ക് ആദരവ് നല്‍കുന്നതും കണക്കിലെടുത്താണ് പേരുകള്‍ നല്‍കിയത്. 2018-ല്‍ ദ്വീപ് സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി റോസ് ദ്വീപുകളെ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്ന് പുനഃര്‍ നാമകരണം ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News