ഗുജറാത്ത് മോർബിയിൽ തൂക്കുപാലം തകർന്ന സംഭവത്തിൽ ഒറേവ ഗ്രൂപ്പ് പ്രൊമോട്ടർ ജയ് സൂഖ് പട്ടേലിന് അറസ്റ്റ് വാറൻറ്. ഒക്ടോബർ 30നാണ് പുതുക്കി നിർമ്മിച്ച തൂക്കുപാലം തകർന്ന് വൻ ദുരന്തമുണ്ടായത്. അപകടത്തിൽ 140 പേർ മരിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ മനഃപൂർവം അല്ലാത്ത നരഹത്യ വകുപ്പ് ചേർത്ത് 9 പേരെ അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിന് പിന്നാലെ വലിയ വിമർശനമാണ് ഒറേവ കമ്പനിക്കെതിരെ ഉയർന്നത്. ക്ലോക്കുകൾ,ടൂത്ത് പേസ്റ്റുകൾ, ബൾബുകൾ എന്നിവ നിർമ്മിച്ചു കൊണ്ടിരുന്ന കമ്പനിക്ക് ഈ മേഖലയിൽ താരതമ്യേന പരിചയക്കുറവണ്ടെന്നായിരുന്നു ഉയർന്നിരുന്ന വാദം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.