തൃശൂരിലെ മാളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. ബിരിയാണി കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ഒരു കുടുംബത്തിലെ കുട്ടികളടക്കമുള്ള ഏഴുപേര്‍ ചികിത്സയില്‍. കാട്ടൂര്‍ കരാഞ്ചിറ സ്വദേശികളായ പാപ്പശേരി ഓമന (65), ആന്റണി (13), എയ്ഞ്ചല്‍ (8), അയന (7), ആഡ്രിന (6), ആരോണ്‍ (10), ആന്‍ ഫിയ (3) എന്നിവരാണ് കാട്ടൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയത്.
തൃശൂര്‍ ശോഭാ സിറ്റിയിലെ മാം ബിരിയാണി ഹട്ടില്‍ നിന്ന് ബിരിയാണി കഴിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ഭക്ഷ്യ വിഷബാധയുണ്ടായതെന്ന് ആരോഗ്യ വിഭാഗത്തിന് കൊടുത്ത പരാതിയില്‍ പറയുന്നു. ഇന്നലെ രാത്രിയിലാണ് ഇവര്‍ കടയില്‍ നിന്ന് ബിരിയാണി കഴിച്ചത്.
മുതിര്‍ന്നവര്‍ക്ക് കഴിച്ചപ്പോള്‍ തന്നെ രുചി വ്യത്യാസം അനുഭപ്പെടുകയും ഉടന്‍ തന്നെ ഹോട്ടലധിക്യതരെ അറിയിച്ചെന്നും വീട്ടുകാര്‍ പറഞ്ഞു. രാവിലെ മുതല്‍ കുട്ടികളടക്കമുള്ളവര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും അനുഭപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ചികിത്സ തേടുകയും ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.