മെസി വീണ്ടും കൂടുമാറുന്നു; ഇത്തവണ സൗദിയിലേക്കോ സ്പെയിനിലേക്കോ?

അർജൻ്റീനൻ സൂപ്പർ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബായ പിഎസ്ജി വിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. മെസിക്ക്  പിഎസ്ജിയുമായുള്ള  കരാര്‍ പുതുക്കാന്‍ താല്‍പര്യമില്ലെന്ന റിപ്പോർട്ട് ഫുട്‌ബോള്‍ നിരീക്ഷകന്‍ ജെറാര്‍ഡ് റൊമേറോയാണ്  പുറത്തുവിട്ടത്. ജൂണിൽ മെസിയുടെ കരാര്‍ അവസാനിക്കും. താരം ക്ലബ്ബിൽ തുടരും എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടയിലാണ് താരം ക്ലബ്ബ് വിടാൻ ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നത്.

ലോകകപ്പ് നേട്ടത്തോടെ  താരത്തിന്റെ മനസ് മാറിയിട്ടുണ്ടെന്നും പിഎസ്ജിയില്‍ തുടരാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും റൊമേറൊ വെളിപ്പെടുത്തി. ഈ വർഷം ജൂണിലാണ് ഫ്രഞ്ച് ക്ലബ്ബുമായുള്ള  മെസിയുടെ കരാര്‍ അവസാനിക്കുന്നത്. മെസി പിഎസ്ജിയിൽ തുടരാന്‍ വാക്കാല്‍ ധാരണയായതായി ഇതിനിടയിൽ വാര്‍ത്തയുണ്ടായിരുന്നു. ഇതിനോടകം നിരവധി യൂറോപ്യന്‍ ക്ലബുകള്‍ മെസിക്കായി നീക്കങ്ങൾ തുടങ്ങി. അതിലൊന്ന് മെസിയെ മെസിയാക്കി  വളര്‍ത്തികൊണ്ടുവന്ന സ്പാനിഷ് ക്ലബ്ബ്  ബാഴ്‌സലോണ തന്നെയാണ് എന്നും റൊമേറൊ വെളിപ്പെടുത്തി.

ബാഴ്‌സ പ്രസിഡന്റ് ജുവാന്‍ ലാപോര്‍ട്ടയ്ക്ക് മെസിയെ തിരിച്ചെത്തിക്കാനുള്ള ആഗ്രഹമുണ്ട്. എന്നാൽ മെസി പിഎസ്ജി വിടുമെന്ന് കരുതി ബാഴ്‌സയിലേക്ക് വരുമെന്ന് ഉറപ്പില്ലെന്നും റൊമേറൊ പറഞ്ഞു. പരിശീലകനായ പെപ് ഗാര്‍ഡിയോളയ്ക്ക് കീഴിൽ   കളിക്കുമ്പോഴാണ് ബാഴ്‌സക്കുവേണ്ടി മെസി മിന്നുന്ന പ്രകടനങ്ങൾ പുറത്തെടുത്തത്.

ഗാർഡിയോള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനാണ്. മെസിയുമായി അടുത്ത ബന്ധം ഗാർഡിയോള ഇപ്പോഴും കാത്തു സൂക്ഷിക്കുന്നുണ്ട്. ആ സൗഹൃദം ചിലപ്പോള്‍ താരത്തെ  മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിക്കാൻ  കാരണമായേക്കും എന്ന് റൊമേറൊ ചൂണ്ടിക്കാട്ടുന്നു.

പോർച്ചുഗൽ  താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ ലയണൽ മെസിയും ഏഷ്യൻ ക്ലബിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.  സൗദി അറേബ്യന്‍ ക്ലബ്ബും ക്രിസ്റ്റ്യാനോ നിലവിൽ ചേക്കേറിയ അൽ നാസറിൻ്റെ ബദ്ധവൈരികളുമായ  അല്‍ ഹിലാല്‍ മെസിയെ സ്വന്തമാക്കുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു.  2445 കോടി എന്ന ലോകഫുട്‌ബോളിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് ആണ് അല്‍ ഹിലാല്‍ മെസിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് .

സൗദി ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് മെസി. ഈ വമ്പന്‍ ഓഫര്‍ മെസി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അല്‍ ഹിലാല്‍. എന്നാൽ
അൽ നാസർ ക്ലബിന്റെ മറ്റൊരു  ബദ്ധ വൈരിയായ അൽ ഇത്തിഹാദും മെസിക്കായി സജീവമായി രംഗത്തുണ്ട്.

അതേസമയം മെസി സൗദിയിലേക്കെന്നുള്ള പ്രചരണങ്ങൾ   സൗദി ഫുട്ബോൾ ഫെഡറേഷൻ തള്ളി കളയുന്നുണ്ട്. പക്ഷേ ഭാവിയിൽ അർജന്റീനയിൻ സൂപ്പർ താരം തങ്ങളുടെ കളിക്കണമെന്ന ആഗ്രഹവും ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡൻ്റ് ഇബ്രാഹിം അൽകാസിം സ്പാനിഷ് മാധ്യമമായ മാഴ്സയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

നിലവിൽ മെസി സൗദിയിലേക്ക് എത്തുമെന്ന് തങ്ങൾക്ക് യാതൊരു ഉറപ്പുമില്ല. ഒരു നാൾ മെസി തങ്ങളുടെ ലീഗിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹം. തങ്ങളുടെ ഫുട്ബോൾ മികവുള്ളതാകണമെന്നാണ് ഫെഡറേഷന്റെ താല്പര്യം. അതുപോലെ തന്നെയാണ് മെസിയും റൊണാൾഡോയും ഒരേ ലീഗിൽ കളിക്കണമെന്ന് തന്നെയാണ് ആഗ്രഹമെന്നും  ഇബ്രാഹിം അൽകാസിം  അഭിമുഖത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News