പി എഫ് ഐ ഹര്‍ത്താല്‍ ആക്രമണം; പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നത് ഓണ്‍ലൈന്‍ വഴി

പി എഫ് ഐ ഹര്‍ത്താല്‍ അക്രമണക്കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നത് ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം.
സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപടി. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ സംഘടനാ ബന്ധം വ്യക്തമാക്കാനും കോടതി സര്‍ക്കാരിന്  നിര്‍ദ്ദേശം നല്‍കി.

പി എഫ് ഐ ഹര്‍ത്താലുമായി ബന്ധപ്പെട്ട കേസിലെ പ്രതികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു. തുടര്‍ന്ന് പിടിച്ചെടുത്ത സ്വത്തുക്കളുടെ വിശദ വിവരങ്ങള്‍ കൈമാറാന്‍ നിര്‍ദ്ദേശിച്ച് കേസ് അടുത്ത മാസം 2 ന് പരിഗണിക്കാന്‍ മാറ്റി. അറസ്റ്റിലായവരുടെയും ജപ്തിക്ക് വിധേയതായവരുടെയും പോപ്പുലര്‍ ഫ്രണ്ട് ബന്ധം വ്യക്തമാക്കുന്ന സത്യവാങ്ങ്മൂലം സമര്‍പ്പിക്കാനും കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി.

ജപ്തിക്ക് വിധേയനായ മലപ്പുറം സ്വദേശി തനിക്ക് പോപ്പുലര്‍ ഫ്രണ്ട് ബന്ധമില്ല എന്ന വാദവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. താന്‍ ഹര്‍ത്താലില്‍ പങ്കെടുത്തിട്ടില്ലെന്നും ഭാര്യ മുസ്ലീം ലീഗിന്റെ പഞ്ചായത്ത് അംഗമാണെന്നും ഹര്‍ജിയിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് കോടതി ഇടപെടല്‍. ഹര്‍ത്താല്‍ അക്രമണക്കേസിലെ പ്രതികളെ കോടതിയില്‍ ഓണ്‍ലൈന്‍ വഴി ഹാജരാക്കിയാല്‍ മതിയെന്നും കോടതി നിര്‍ദ്ദേശിച്ചു. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിര്‍ദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News