16കാരിയെ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റില്‍

16കാരിയെ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം വെമ്പായം സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ഫെയ്‌സ്ബുക്കിലൂടെ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി 2016മുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴി. കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടി CWC സംരക്ഷണയിലാണുള്ളത്.

നെടുമങ്ങാട് ശൈശവ വിവാഹം, മൂന്ന് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം നെടുമങ്ങാട് ശൈശവ വിവാഹം. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. അറസ്റ്റിലായത് പനവൂര്‍ സ്വദേശികളായ അല്‍ അമീര്‍, അന്‍സര്‍ സാവത്ത്, പെണ്‍കുട്ടിയുടെ പിതാവ് എന്നിവരാണ്.

16 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്, പീഡനക്കേസുകളില്‍ പ്രതിയായ അല്‍ അമീറാണ്. ഉസ്താദായ അന്‍സര്‍ സാവത്ത് ആണ് വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here