ഗവർണർ പക്ഷപാതത്തോടെ പെരുമാറുന്നു എന്ന് പ്രതിപക്ഷം വിമർശനം ശക്തമാകുന്നതിനിടെ പദവി ഒഴിയാൻ താൽപര്യം പ്രകടിപ്പിച്ച് മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി.ഉത്തരവാദിത്തങ്ങളിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോഷിയാരി അഭ്യർത്ഥിച്ചതായി രാജ്ഭവൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി മുംബൈയിൽ സന്ദർശനം നടത്തിയപ്പോഴാണ് സ്ഥാനമൊഴിയാനുള്ള താൽപര്യം ഗവർണർ അദ്ദേഹത്തെ അറിയിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു.
സാമൂഹിക പരിഷ്‌കർത്താക്കളുടെയും പോരാളികളുടെയും നാടായ മഹാരാഷ്ടരയിൽ ഒരു സേവകനായി പ്രവർത്തിക്കാൻ സാധിച്ചത് വലിയ ബഹുമതിയാണ്. എഴുതാനും വായനയ്ക്കുമായി ഇനിയുള്ള ജീവിതം മാറ്റി വെക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നെന്നും പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, മുംബൈ മുനിസിപ്പൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോഷിയാരി ഗവർണർ സ്ഥാനം ഒഴിയാനൊരുങ്ങുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.