കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട. അഞ്ചു കേസുകളിലായി മൂന്നു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം കസ്റ്റംസ് പിടികൂടി. സംഭവത്തിൽ 4 പേർ പിടിയിലായി.
രണ്ടു ദിവസങ്ങളിലായാണ് കസ്റ്റംസ് 5 കിലോ സ്വർണം പിടികൂടിയത്. വിപണിയിൽ മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. കമ്പ്യൂട്ടർ പ്രിന്ററിനുള്ളിലും വിമാനത്തിന്റെ ശുചി മുറിയിലെ വേസ്റ്റ് ബിന്നിനുള്ളിലും ന്യൂട്ടല്ല സ്പ്രഡ് ജാറിനുള്ളിലും ശരീരത്തിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടിച്ചെടുത്തത് . എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തിൽ മലപ്പുറം അതവനാട് സ്വദേശി അബ്ദുൽ ആശിഖ്, തവനൂർ സ്വദേശി അബ്ദുൽ നിഷാർ, കോഴിക്കോട് കൊടുവള്ളി സ്വദേശി സുബൈർ, വടകര സ്വദേശി അഫ്നാസ് എന്നിവർ പിടിയിലായി. അഞ്ച് കേസുകളുമായി ബന്ധപ്പെട്ട് എയർ കസ്റ്റംസ് അന്വേഷണം തുടങ്ങി. പിടിയിലായവരെല്ലാം സ്വർണക്കടത്ത് സംഘത്തിന്റെ കാരിയർമാരാണ്. അമ്പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പ്രതിഫലത്തിനാണ് ഇവർ സ്വർന്നം നാട്ടിലേക്കെത്തിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.