ഐ എ എസ് തലപ്പത്ത് അഴിച്ചുപണി; ചിത്ര എസ് പാലക്കാട് ജില്ലാ കളക്ടര്‍

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി. ആരോഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറി ഡോ. ചിത്ര.എസിനെ പാലക്കാട് കലക്ടറായി നിയമിച്ചു.  പാലക്കാട് കലക്ടർ ജോഷി മൃൺമയി ശശാങ്ക് എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ആയും സുഭാഷ് ടി.വി യെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ആയും നിയമിച്ചു.

കെ ബിജു പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായും റാണി ജോര്‍ജ് സാമൂഹിക നീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും ചുമതലയേല്‍ക്കും. ബി അശോകിനാണ് കാര്‍ഷിക ഉല്‍പാദക കമ്മീഷണറുടെ അധിക ചുമതല.

മിനി ആന്റണി സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയും പ്രണബ് ജ്യോതിനാഥ് യുവജനകാര്യ, സ്‌പോര്‍ട്‌സ് വകുപ്പ് സെക്രട്ടറിയായും ചുമതലയേല്‍ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News