യാത്രക്കാരന്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ വീഴ്ച്ച സമ്മതിച്ച് എയര്‍ ഇന്ത്യ. വ്യോമയാന മാര്‍ഗരേഖ അനുസരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച്ച പറ്റിയെന്ന് എയര്‍ ഇന്ത്യ സമ്മതിച്ചു. ജീവനക്കാര്‍ സദുദ്ദേശപരമായ നടത്തിയ ഇടപെടല്‍ വസ്തുതകള്‍ പൂര്‍ണമായും അറിയാതെയായിരുന്നു
പൈലറ്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത് അമിതമായ നടപടിയാണ്. അപ്പീല്‍ നല്‍കാന്‍ പൈലറ്റിനെ സഹായിക്കുമെന്നും ആഭ്യന്തര അന്വേഷണം അവസാനിപ്പിക്കുന്നതായും എയര്‍ ഇന്ത്യ അറിയിച്ചു.
എയർ ഇന്ത്യയുടെ പാരീസ്-ദില്ലി വിമാനത്തിൽ സഹയാത്രക്കാരിയുടെ പുതപ്പിൽ മൂത്രമൊഴിച്ച സംഭവം റിപ്പോർട്ട് ചെയ്യാൻ വൈകിയതിന് ഡിജിസിഎ എയര്‍ഇന്ത്യയ്ക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ ആറിന് പാരീസിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം.
നേരത്തെ യാത്രക്കാരൻ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ യാത്രക്കാരിയുടെ പരാതിയില്‍ നടപടിയെടുക്കാന്‍ വൈകിയതിനെ തുടർന്ന് എയര്‍ ഇന്ത്യയ്ക്ക് നേരത്തെ 30 ലക്ഷം രൂപ പിഴ ഡിജിസിഎ ചുമത്തിയിരുന്നു. വിമാന സര്‍വീസുകളുടെ ഡയറക്ടര്‍ വസുധ ചന്ദ്രയ്ക്ക് മൂന്നു ലക്ഷം രൂപ പിഴയും ചുമത്തി.
കൂടാതെ വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കുകയും ചെയ്തിരുന്നു.പരാതിയില്‍ നടപടികള്‍ സ്വീകരിക്കാതെയിരുന്ന എയര്‍ ഇന്ത്യയുടെ നിലപാട് വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ ശങ്കര്‍ മിശ്രയ്ക്ക് നാലു മാസത്തെ യാത്രാ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം, പരാതി വിവാദമായതോടെ ഒളിവില്‍ പോയ മിശ്രയെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. സംഭവത്തെത്തുടര്‍ന്ന് ജോലി ചെയ്തിരുന്ന കമ്പനിയില്‍നിന്ന് ശങ്കര്‍ മിശ്രയെ പുറത്താക്കുകയും ചെയ്തിരുന്നു. യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു ഇയാള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.