‘റോട്ടറി വിമന്‍ ജേര്‍ണലിസ്റ്റ് അവാര്‍ഡ് 2022’-ന് എന്‍ട്രികള്‍ ക്ഷണിച്ചു

2022 ലെ മികച്ച വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് റോട്ടറി ക്ലബ് തൃപ്പൂണിത്തുറ ഏര്‍പ്പെടുത്തിയ റോട്ടറി വിമന്‍ ജേര്‍ണലിസ്റ്റ് അവാര്‍ഡ് 2022-ന് എന്‍ട്രികള്‍ ക്ഷണിച്ചു. അച്ചടി, ഇലക്ട്രോണിക്, ഓണ്‍ലൈന്‍ വിഭാഗങ്ങളിലായി റിപ്പോര്‍ട്ടര്‍ക്കും, ഫോട്ടോ/ വീഡിയോ ജേര്‍ണലിസ്റ്റ് എന്നിവര്‍ക്കുമാണ് അവാര്‍ഡ് നല്‍കുക.

2022-ല്‍ പ്രസിദ്ധീകരിച്ചതോ സംപ്രേക്ഷണം ചെയ്തതോ ആയ വനിത, ശിശുക്ഷേമ രംഗവുമായി ബന്ധപ്പെട്ടുള്ള സ്റ്റോറികളും അന്വേഷണാത്മക റിപ്പോര്‍ട്ടുകളുമാണ് അവാര്‍ഡിനായി പരിഗണിക്കുക. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ അടങ്ങുന്ന പാനലാണ് അവാര്‍ഡ് നിര്‍ണയിക്കുക.
എന്‍ട്രികള്‍ rotaryclubtripunithura@gmail.com എന്ന ഇമെയിലിലാണ് അയക്കേണ്ടത്. എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 10 ആണ്. മാര്‍ച്ച് 8ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. വിശദ വിവരങ്ങള്‍ക്ക് 9947677679 ല്‍ ബന്ധപ്പെടുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News