സൗദിയിലെ ചെറുകിട സ്ഥാപനക്കാര്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത

സൗദിയിലെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് ഒരു വര്‍ഷത്തേക്കു കൂടി നീട്ടാൻ മന്ത്രിസഭാ തീരുമാനം. ​സൗദി ഭരണാധികാരി ​ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൻ്റെതാണ് തീരുമാനം .

ഉടമ അടക്കം ഒമ്പതും അതില്‍ കുറവും ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളെ മൂന്നു വര്‍ഷത്തേക്ക് ലെവിയില്‍ നിന്ന് ഒഴിവാക്കാന്‍ മൂന്നു കൊല്ലം മുമ്പ് മന്ത്രിസഭ തീരുമാനിച്ചിരുന്നു. ​ ഈ കാലയളവ് അവസാനിക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തേക്കു കൂടി ലെവി ഇളവ് ദീര്‍ഘിപ്പിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്.

പുതിയ തീരുമാനം മലയാളികൾ ഉൾപ്പെടെ സൗദി അറേബ്യയിലുള്ള ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകും.  ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൗദിയില്‍ പത്തു ലക്ഷത്തോളം ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുണ്ടെന്നാണ് കണക്ക്. ഇതില്‍ ഭൂരിഭാഗവും ഒമ്പതും അതില്‍ കുറവും ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News